ശരിക്കും നമ്മൾ ജീവിക്കുന്നത് സാങ്കല്പികമായ അതിർത്തി വരമ്പുകൾക്കിടയിലാണ്....
പക്ഷേ നമ്മൾ അത് അറിയുന്നില്ല.....
എന്തുകൊണ്ടെന്നാൽ ഈ അതിർത്തി വരമ്പുകൾക്കുള്ളിൽ നമ്മൾ സുരക്ഷിതരും നമ്മൾ നമ്മളുടെ ജീവിതം ആസ്വദിക്കുന്നവരുമാണ്.......
അതുകൊണ്ടുതന്നെ നമ്മൾ ആ അതിർത്തി വരമ്പുകളെ പറ്റി വ്യാകുലപ്പെടാറില്ല......
നമ്മൾ സ്വതന്ത്രനാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും നമ്മൾ സ്വതന്ത്രരല്ല .....
പലവിധം ബന്ധനങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരാണ് നമ്മളെല്ലാവരും.....
ഈയിടയ്ക്ക് ജയിലിൽ ശിക്ഷ അനുഭവിക്കുന്നവരെ പറ്റി ആലോചിച്ചപ്പോൾ ഞാൻ ഒരു കാര്യം മനസ്സിലാക്കി .......
ശരിക്കും ജയിൽ എന്ന് പറഞ്ഞാൽ പരിമിതമായ സ്ഥലത്ത് ഒരാളെ താമസിപ്പിച്ച് അയാളെ ശിക്ഷ അനുഭവിപ്പിക്കുക എന്ന ഒരു രീതിയാണ്.....
വിശാലമായ ഒരു സ്ഥലത്ത് ജീവിതം നയിച്ച ആളെ പരിമിതമായ ഒരു സ്ഥലത്തേക്ക് കൊണ്ടുവരുമ്പോൾ അത് അയാൾക്ക് ശിക്ഷയാണ് ......
പക്ഷേ അധികം കുറ്റവാളികളും തെരുവുകളിൽ കിടന്നുറങ്ങുന്നവരും വീടില്ലാത്തവരും അതേപോലെതന്നെ മഴ നനഞ്ഞ് കഷ്ടപ്പെടുന്നവരും ഒരു നേരത്തെ ഭക്ഷണം പോലും ഇല്ലാത്തവരും ആണ് .....
അങ്ങനത്തെ ആളുകൾ കുറ്റവാളിക ളാകുമ്പോൾ അവരെ ജയിലിലേക്ക് ഇടുമ്പോൾ ശരിക്കും അവർക്ക് ജയിലുകൾ ഫൈവ് സ്റ്റാർ ഹോട്ടലുകൾ പോലെയാണ് ......
ആരോരുമില്ലാത്ത അവർക്ക് ജയിലുകളിൽ സുഹൃത്തുക്കൾ ഉണ്ടാവുകയും , അവരുടെ ജീവിത നിലവാരം കൂടുകയും ചെയ്യും.......
ഈ ഇടയ്ക്ക് ഞാൻ കുട്ടപ്പേട്ടന്റെ വീട്ടിൽ ചെന്ന് അദ്ദേഹത്തെ കാണാനിടയായി
കുട്ടപ്പേട്ടൻ പഴയ ഒരു എയർഫോഴ്സുകാരനാണ്.
ഒരുകാലത്ത് തന്റെ വിമാനം പറക്കുന്നതിനോടൊപ്പം അയാളും പറന്നു കൊണ്ടേയിരുന്നു........
""പക്ഷേ .....""
അദ്ദേഹവും പറഞ്ഞു....
"""എനിക്കുമുണ്ടായിരുന്നു അതിർത്തി വരമ്പുകൾ ....""""
""എനിക്ക് പുറത്തുപോകാൻ അവകാശമില്ലായിരുന്നു ....""
""ഒരുപാട് സ്ഥലങ്ങളിൽ പോയിട്ടുണ്ടെങ്കിലും ഞാൻ അവിടെയൊന്നും കണ്ടിരുന്നില്ല....."""
"""അവിടുത്തെ വിമാനത്താവളങ്ങൾ മാത്രമാണ് കണ്ടിരുന്നത്......""
പിന്നീട് അദ്ദേഹം ജോലിയിൽ നിന്നും വിരമിച്ചു ......
അതിനുശേഷം അദ്ദേഹത്തിൻറെ അതിർത്തി വരമ്പുകൾ തൻറെ കുടുംബ സ്വത്തായ വയലുകളും തൻറെ വീടിനെയും ചുറ്റിപ്പറ്റി ആയി.......
വീണ്ടും അദ്ദേഹത്തിന് വയസ്സ് കൂടി വന്നപ്പോൾ അദ്ദേഹത്തിൻറെ അതിർവരമ്പുകൾ വീണ്ടും ചെറുതായി വന്നു ........
അദ്ദേഹം വയലിൽ പോകാതെയായി വീട്ടിൽ തന്നെ ഇരിക്കാൻ തുടങ്ങി .....
വെയിലേറ്റ് ചൂടായി കിടക്കുന്ന ഉമ്മറം ചൂണ്ടിക്കാണിച്ച് ചിരിച്ചുകൊണ്ട് അദ്ദേഹം എന്നോട് പറഞ്ഞു.....
""അതാണ് ഇപ്പോൾ എൻറെ രാജസ്ഥാൻ മരുഭൂമി ......"""
തന്റെ ശീതീകരിച്ച ബെഡ്റൂം ചൂണ്ടി അദ്ദേഹം പറഞ്ഞു .......
"""അതാണ് എൻറെ കാശ്മീർ """
അങ്ങനെ ഇപ്പോൾ അദ്ദേഹം ആ വീടിൻറെ ഉള്ളിൽ മുഴുവൻ ചുറ്റി നടക്കുന്നു ......
തൻറെ ലോകം അതാണ് ....
അതിർത്തികൾ ചുരുങ്ങി തുടങ്ങി എന്ന് അദ്ദേഹത്തിന് മനസ്സിലായി.....
അദ്ദേഹം തുടർന്നു......
""ഇനിയും എനിക്ക് വയസ്സാകുമ്പോൾ കിടപ്പിലാവും അപ്പോൾ ഈ കിടക്കയായിരിക്കും എൻറെ അതിർത്തി വരമ്പ് """"
ശരിക്കും മനുഷ്യജീവിതം അങ്ങനെ തന്നെയാണ് .....
പ്രായം കൂടുന്നതിനനുസരിച്ച് അതിർത്തി വരമ്പുകളും ചുരുങ്ങി ചുരുങ്ങി വരും .....
ശരിക്കും പറഞ്ഞാൽ നല്ല പ്രായങ്ങളിൽ നമ്മൾ ഒരു വിശാലമായ അതിർത്തി വരമ്പ് ഉണ്ടാക്കി ആസ്വദിച്ച് ജീവിക്കണം....
അങ്ങ് മരിക്കുമ്പോൾ രണ്ടു കണ്ണും പൂട്ടി തൃപ്തിയോടെ സ്വസ്ഥമായി കിടക്കണമെങ്കിൽ ഈ ലോകം നമ്മൾ കുറച്ച് തന്നെയെങ്കിലും ആസ്വദിക്കണം.....