ശരിക്കും മിഥിലൻ വിധിയെ മറികടന്നതോ .....?
അതോ മിഥിലനെ കൊണ്ട് വിധി അത് ചെയ്യിപ്പിച്ചതോ...?
. """"ചത്തു കിടക്കും കാർക്കേയാ... നിൻറെ സുഹൃത്തല്ലോ നിൻറെ നെഞ്ചു കുത്തി പിളർത്തിയത് ? """""
നേരം ഉച്ചയോടടുത്തിരുന്നു...
..
വീടിന് ചുറ്റും ആൾക്കാർ നിൽപ്പുണ്ടായിരുന്നു........ വൈദ്യർ മുറിയുടെ പുറത്തേക്ക് വന്നു.....
""വൈദ്യരെ ......""
കാർക്കേയന്റെ ജേഷ്ഠൻ വിളിച്ചു ...
വൈദ്യർ വളരെ സങ്കടത്തോടെ അയാളുടെ മുഖത്തേക്ക് നോക്കി .
""രക്ഷയില്ല ""
""അടിയൻ കഴിയുന്നതും ശ്രമിക്കുന്നുണ്ട്.""
വൈദ്യർ പോകുവാനായി മുറ്റത്തേക്കിറങ്ങി .....
മിഥിലൻ മുറ്റത്തുകൂടെ അക്ഷമനായി അങ്ങോട്ടുമിങ്ങോട്ടും നടക്കാൻ തുടങ്ങി....
എത്ര ദിവസമായി തന്റെ സുഹൃത്ത്. കാർക്കേയൻ ഇങ്ങനെ കിടക്കുന്നു അയാൾ ഓർത്തു.........
കാർക്കേയന് അസുഖം ബാധിച്ചതാണ്......
അസുഖം ഏതാണെന്ന് പോലും വൈദ്യർക്ക് മനസ്സിലായിട്ടില്ല....
മിഥിലൻ മുറിക്കകത്തേക്ക് കയറി .....
""കാർക്കേയാ ....""
അയാൾ വിളിച്ചു
നിലത്ത് പായിൽ കിടന്ന കാർക്കേയൻ കണ്ണീരിലലിഞ്ഞ കണ്ണുകളോടെ മിഥിലനെ നോക്കി ........
"""വേദന സഹിക്കുന്നില്ല........"""
മിഥിലന്റെ കണ്ണിൽ നിന്നും സങ്കടം കൊണ്ട് കണ്ണുനീർ ഇറ്റിറ്റായി വീണു....
അയാളുടെ അത്രയും വലിയ സുഹൃത്തായിരുന്നു കർക്കേയൻ....
"""ഈ വേദനയും കടിച്ചുപിടിച്ച് എത്ര നാളായി ഞാൻ കിടക്കുന്നു ഇനി എത്ര നാൾ കിടക്കേണ്ടി വരുമെന്നും അറിയില്ല ......"""
"""എനിക്കൊരു കുപ്പി ചാരായംവാങ്ങി കൊണ്ട് തരാമോ? ""
കാർക്കേയൻ മിഥിലനോട് ചോദിച്ചു ...
മിഥുലൻ മുറിയിൽ നിന്നുംപുറത്തേക്കിറങ്ങി ...
കാർക്കേയന്റെ മരണവും കാത്ത് വീടിൻറെ പരിസരത്ത് ചുറ്റിപ്പറ്റി നിന്നവർ പറയുന്നത് അയാൾ കേട്ടു ....
""എന്തോ മഹാപാപം ചെയ്തിട്ടാണ് ഇങ്ങനെ കിടക്കുന്നത്""
ഇതുകേട്ട മിഥിലൻ അവരോട് ചോദിച്ചു....
"" അവൻ പാവമായിരുന്നു ""
""ആരോടും ഒരു ദ്രോഹവുംചെയ്തിട്ടില്ല"" ""അങ്ങനെ അവൻ ചെയ്ത ഒരു മഹാ പാപത്തെപറ്റി നിങ്ങൾ ആരെങ്കിലും ഒന്ന് പറയാമോ ?""
അപ്പോൾ കൂട്ടത്തിലുണ്ടായിരുന്ന കുഞ്ഞാപ്പു പറഞ്ഞു ....
"""കാർക്കേയൻ തെറ്റ് ചെയ്തിട്ടില്ലെങ്കിലും അവന്റെ മുൻതലമുറ ചെയ്തിരിക്കാം...... അതിൻറെ ഫലമാണിത് ......""""
വാഗ്വാദം നടത്തുന്നവരുടെ അടുത്ത് നിന്നും മിഥിലൻ നടന്നകന്നു ......
വാഗ്വാദം എപ്പോഴും മൂടന്മാർക്ക് പറഞ്ഞിട്ടുള്ളതാണ് .....
അതിൽ അവർവിജയിക്കും......
പക്ഷേ ബുദ്ധിമാന്മാരുടെ സമയം അവർ കളയും .....
മിഥിലൻ ചോറ്റമ്മയുടെ വീട്ടിൽ നിന്നും ഒരു കുപ്പി ചാരായം വാങ്ങി തിരിച്ച് കാർക്കേയൻറെ വീട്ടിലേക്ക് നീങ്ങി .......
മുറിയിലേക്ക് കയറുമ്പോൾ കാരണവർ ചോദിച്ചു ....
""പട്ടചാരായമോ ? ""
""അതെ ...""
മിഥുലൻ മറുപടി പറഞ്ഞു
"""ഇനി മരുന്നില്ല എന്നാണ് വൈദ്യർ പറഞ്ഞത് അവൻറെ വേദന കുറയണമെങ്കിൽ ഇത് കുറച്ചു ഉള്ളിലോട്ട് ചെല്ലണം ......""""
""അതിനല്ലേ രാമായണം വായിക്കുന്നത്"" """അത് കേട്ടാൽ അയാൾക്ക് ആശ്വാസം കിട്ടും""
""അങ്ങനെയാണ് അയാൾ മരിക്കേണ്ടത് ""
കാരണവർ പറഞ്ഞു ....
""അയാൾ സ്വർഗ്ഗത്തിൽ പോകണമെങ്കിൽ രാമായണം വായന കേട്ട് തന്നെ അയാൾ മരിക്കണം ......""
പായിൽ കിടന്ന കാർക്കേയൻ ഇത് കേട്ട് പതുക്കെ പറഞ്ഞു......
""ഇത്രയും വേദന ഇവിടെ സഹിച്ച് ഞാൻ സ്വർഗ്ഗത്തിൽ ചെന്നിട്ട് എന്താണ് കാര്യം ."""
""മിഥിലാ ആ ചാരായം എൻറെ വായിലേക്ക് ഒഴിച്ചു തരിക ...."""
ചാരായംഉള്ളിൽച്ചെന്നപ്പോൾ കാർക്കേയന് തെല്ലൊരാശ്വാസം കിട്ടി. അയാൾ അവിടെ അനങ്ങാതെ കിടന്നു....
മിഥിലൻ വീണ്ടും പുറത്തേക്ക് ഇറങ്ങി .....
പുറത്തിറങ്ങിയപ്പോൾ ഒരാൾ പറയുന്നത് കേട്ടു......
"""മരിച്ചു കഴിഞ്ഞു കർമ്മം ചെയ്യണമെങ്കിൽ ഈ വാറ്റ് ഉള്ളിൽ ഉണ്ടെങ്കിൽ അത് ചെയ്യാൻ പറ്റില്ലല്ലോ ..."""
"""""കർമ്മി ചാരായം കുടിച്ചാണ് ഒരാളെ കത്തിക്കുന്നത് അപ്പോൾ കത്തുന്ന ആളുടെ ഉള്ളിൽ ചാരായമുണ്ടെങ്കിൽ അതാണോ പ്രശ്നം ........?.""""""""
മിഥിലൻചോദിച്ചു
അവിടെ ഉണ്ടായിരുന്നആൾക്കാർ മിഥിലന്റെ ചുറ്റും വട്ടം കൂടി.....
"കാർക്കേയൻ ജീവിതത്തിൽ ചെയ്ത പാപങ്ങൾക്കാണ് അയാൾ അനുഭവിക്കുന്നത്....."""
അവർ വാദിച്ചു കൊണ്ടിരുന്നു .....
കാർകേയനെ പറ്റി അവർ ഇല്ലാകഥകൾ പറയാൻ തുടങ്ങി....
"""എട്ട് നാളായി അവൻ കിടക്കുന്നു ഇനിയും അവൻ കിടന്നേ മരിക്കുകയുള്ളൂ അതാണ് അവൻറെ വിധി.... """
അവർ പറഞ്ഞു .
മുറിക്കുള്ളിൽ കയറിയ മിഥിലൻ കാർക്കേയനെ നോക്കി .....
കാർകേയൻ മിഥിലനോട് പറഞ്ഞു .....
"""പുറത്തെ സംഭാഷണം ഞാൻ കേട്ടു......."""
"""പക്ഷേ ഞാൻ എന്ത് തെറ്റാണ് അറിഞ്ഞുകൊണ്ട് ഇന്ന് വരെ ഭൂമിയിൽ ചെയ്തത് ?""""
""എനിക്ക് എന്തിനിങ്ങനെ ഒരു വിധി ?""
സങ്കടം സഹിക്കവയ്യാതെ മിഥിലൻ തൻറെ അരയിലുണ്ടായിരുന്ന കത്തി ഊരി .....
അത് കാർകേയൻറെ ചങ്കിലേക്ക് കുത്തിയിറക്കി ........
""""സ്നേഹിതാ .......ചെയ്യാത്ത കുറ്റത്തിനുള്ള ശിക്ഷ നീ അനുഭവിക്കണ്ടാ.........""""
മിഥിലൻ അലറിക്കൊണ്ട് വീണ്ടും കാർക്കേയൻറെ....... ചങ്കിലേക്ക് ആ കത്തി ആഞ്ഞ് കുത്തിയിറക്കി.....
ശബ്ദം കേട്ട് പുറത്തുനിന്ന ആൾക്കാർ മുറിയിലേക്ക് ഓടി കൂടി...
വേദനയ്ക്കിടയിൽ കാർക്കേയൻ പറഞ്ഞു....
""""ഓരോ ദിവസവും എത്രയോ വേദന തിന്നു ജീവിക്കുന്നതിനു പകരം ഈയൊരു വേദന ഒറ്റ തവണ അനുഭവിച്ചാൽ പോരേ........""""
"""" കൈകാലുകൾ അനങ്ങുമെങ്കിൽ ഞാൻ തന്നെ ഇത് ചെയ്യുമായിരുന്നു....""""
"""എൻറെ സുഹൃത്ത് ചെയ്തതാണ് ശരി .
ആരും അവനെ ശിക്ഷിക്കരുത് .......""""
പറഞ്ഞു തീർന്നതും കാർക്കേയൻ മരിച്ചുവീണു..........
മിഥിലൻ മുറിയിൽ നിന്നുംപുറത്തേക്ക് ഇറങ്ങി ...
വിധി മാറ്റി എഴുതി തൻറെ സുഹൃത്തിനെ രക്ഷിച്ച ആശ്വാസത്തിലായിരുന്നു മിഥിലൻ ....
അപ്പോൾഅവിടെ അയാൾ ചിലർ കുശു കുശുക്കുന്നത് കേട്ടു .....
""ഇതായിരുന്നു അവൻറെ വിധി
അവൻറെ സുഹൃത്തിനാൽ തന്നെ അവന് ചാകേണ്ടിവന്നു ......"""""
ശരിക്കും പറഞ്ഞാൽ മനുഷ്യരുടെ നാക്കാണ് വിധി ഉണ്ടാക്കുന്നതും അത് മാറ്റി മറക്കുന്നതുമെല്ലാം.....
നാക്കിനെ തടുക്കാൻ തന്റെ കയ്യിലുള്ള കത്തിയുടെ മൂർച്ച പോരെന്ന് മിഥിലൻമനസ്സിലാക്കി...