Skip to main content

ഇടുങ്ങിയ ലോകം

ശരിക്ക് നമ്മളൊക്കെ തവളകളെ കുറിച്ച് പറയുന്നത് എപ്പോഴാണ് ?


സ്വാമി വിവേകാനന്ദൻറെ ""കിണറ്റിലെ തവള ""എന്ന ചിക്കാഗോയിലെ പ്രസംഗത്തിൽ നിന്നുള്ള വാക്കുകൾ ഓർക്കുമ്പോഴാണ്.


 ""ഒരാൾക്ക് ഒരു അറിവും ഇല്ല ...."""എന്ന് മുദ്രകുത്തി അപമാനിക്കാൻ വേണ്ടി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന  വാക്യമാണ് കിണറ്റിലെ തവള .....


ശരിക്കും പറഞ്ഞാൽ സ്വാമി വിവേകാനന്ദൻ അതുകൊണ്ട് ഉദ്ദേശിച്ചത് മതങ്ങളെ ആണെങ്കിലും മറ്റൊരു സമൂഹത്തിനെകൂടി അദ്ദേഹം കരി വാരി തേച്ചു...... 


അത് തവളകളെയായിരുന്നു .....

തവള എന്ന വിശാലമായ വർഗ്ഗത്തെ ........


പ്രത്യേകിച്ച് തവളകൾ മനുഷ്യർക്ക് ഒരു ഉപദ്രവവും ചെയ്യാറില്ല....... 


എന്നാലും തവളകളാണ് മിക്ക കഥയിലും ഹാസ്യ കഥാപാത്രങ്ങൾ ......


പത്തിരി പോലെ പരന്ന മുഖം ഉള്ളവർക്കും......... ഉണ്ടക്കണ്ണുള്ളവർക്കും  തവള എന്ന പേര് ഇന്നും  നിലനിൽക്കുന്നു ..........


ഞാനും തവളകളെ ഉപയോഗിച്ചാണ് ഈ കഥ എഴുത്തുന്നത് . 


അത് തവളകളെ അപമാനിക്കാൻ അല്ല കെട്ടോ.....


 പക്ഷേ എനിക്കീ കഥ  മറ്റുള്ളവരോട് പറയണമെങ്കിൽ ഒരു കഥാപാത്രം വേണ്ടിയിരുന്നു...... അതിന് യോജിച്ചത് തവളകൾ ആണെന്ന് എനിക്ക് തോന്നി......


""തവളകളേ.....മാപ്പ് ..............""


""രാത്രി നീ എൻറെ ജനലരികിൽ വന്ന്   പേക്രോം....... പേക്രോം.....എന്ന് ശബ്ദം ഉണ്ടാക്കി എൻറെ ഉറക്കം കെടുത്താതെ........"'


""ഭക്ഷണവും ഉറക്കവും പ്രിയപ്പെട്ടതായ എനിക്ക് നീ അങ്ങനെ ചെയ്താൽ സഹിക്കാൻ പറ്റില്ല........""


കഥ തുടങ്ങട്ടെ.....


അങ്ങ് ദൂരെ ദൂരെ ദൂരെ ലോകത്തിൻറെ അങ്ങേയറ്റത്ത് ഒരു കാട് ഉണ്ടായിരുന്നു......

 അതിൽ കുറേ തവളകളും , മുതലകളും, പാമ്പും ഇങ്ങനത്തെ എല്ലാ വർഗ്ഗവും ഉണ്ടായിരുന്നു.....


തവളയെ പാമ്പ് തിന്നു പാമ്പിനെ മറ്റെന്തോ തിന്നു ആ തിന്നതിനെയും വേറെ എന്തോ തിന്നു.  .......

 അങ്ങനെ ഒരു  ഭക്ഷ്യ ശൃംഖല എന്ന സംവിധാനംഅവിടെഓടിക്കൊണ്ടിരുന്നു....


ആ ഇടയ്ക്കാണ് ആ കാട്ടിലെ മൂപ്പൻ

ഒരു മരുന്നു കണ്ടുപിടിച്ചത് .....


അമരനാവാനുള്ള മരുന്ന് .......


 ആ മരുന്നിന്റെ തുള്ളിയുടെ തുള്ളിയുടെ തുള്ളി അദ്ദേഹം മുയലുകൾക്ക് കൊടുത്ത് ആറുമാസത്തോളം പട്ടിണിക്കിട്ടു.... 


മുയലുകൾ ചത്തില്ല...


മുയലുകളെ വെട്ടി മുറിവേൽപ്പിച്ചു.....


 തൽക്ഷണം മുയലുകളുടെ മുറിവ് ഉണങ്ങി അത് എണീറ്റ് ഓടി.....


വിഷം കൊടുത്തപ്പോൾ അത് കഴിച്ച മുയലുകൾ  ചത്തതുമില്ല വിഷത്തിൻറെരുചി ഇഷ്ടപ്പെട്ടന്നും പറഞ്ഞ് കുറച്ചുകൂടി തരാമോ എന്ന് ചോദിച്ച് മൂപ്പന്റെ പിന്നാലെ കൂടി.....


 അങ്ങനെ മരണം ഇല്ലാതാക്കുന്ന മരുന്നിന്റെ എല്ലാവിധ പരീക്ഷണങ്ങളും കഴിഞ്ഞു...


മരുന്നു കണ്ടുപിടിച്ച കാര്യം മൂപ്പൻ വിളംബരമായി പ്രഖ്യാപിച്ചു....


മൂപ്പനെ തേടി എല്ലാ മൃഗങ്ങളും മൂപ്പന്റെ വീട്ടിലേക്ക് ഓടി ......


നിങ്ങൾ എന്നെ തേടി വരേണ്ടാ.......


""""ഞാനത് കാട്ടിലെ അരുവിയിലൊഴുകിയിട്ടുണ്ട്....... എല്ലാവരും അരുവിയിൽ നിന്ന് വെള്ളം കുടിക്കുക നിങ്ങൾ അമരന്മാർമാരായി തീരും ......""""


മൂപ്പൻ പറഞ്ഞു. 


ഏകദേശം കാട്ടിലെ എല്ലാ ജീവികളും അന്നു തന്നെ അരുവിലെ വെള്ളം കുടിച്ച് അമരന്മാരായി തീർന്നു......


ആ കൂട്ടത്തിൽ ഒരുകൂട്ടം തവളകളും ഉണ്ടായിരുന്നു ......

ഒരു മുതലയും ഉണ്ടായിരുന്നു .......


ഈ രണ്ടു വിഭാഗത്തെ മാത്രം പ്രത്യേകിച്ച് പറയുന്നത് എന്തു കൊണ്ടാണെന്ന് വെച്ചാൽ ഇവരാണ് ഇനി നടക്കാൻ പോകുന്ന കഥയിലെ കേന്ദ്ര കഥാപാത്രങ്ങൾ .


മരിക്കില്ല എന്ന് കേട്ടപ്പോൾ തവളകൾക്ക് ധൈര്യമായി .


തവളകൾ താങ്കൾ ഇന്നുവരെ പേടിച്ചിരുന്ന മുതലയുടെ മുന്നിൽ ചെന്ന് നൃത്തംവയ്ക്കാൻ തുടങ്ങി.....


ഇനി മരണമില്ലല്ലോ അതു കൊണ്ട് താനെന്തിന് ഇതുങ്ങളെ ഭക്ഷിക്കണം......

എന്ന് വിചാരിച്ച് മുതലയും വായ പൂട്ടി കിടന്നുറങ്ങി .


പക്ഷേ തവളകൾക്ക് ഒരു പ്രശ്നമുണ്ടായിരുന്നു . അവരുടെ പേടി ഇനിയും മാറിയിട്ടില്ലായിരുന്നു.എപ്പോഴും ഈ പാമ്പിനെയും എല്ലാത്തിനെയും പേടിക്കണമല്ലോ.......?


 അതുകൊണ്ടുതന്നെ സുരക്ഷിതമായ ഒരു താവളം കൂടി കിട്ടിയാൽ താങ്കൾക്ക് സുഖമായി ജീവിക്കാം എന്ന് അവർ മനസ്സിലാക്കി ......


അതിൽ ബുദ്ധിമാനായ ഒരു തവള പറഞ്ഞു.....


 """മുതലയുടെ വയറു കണ്ടോ ?

അതിൽ എത്ര സ്ഥലം ഉണ്ടാവും അത് നമുക്ക് നമ്മുടെ വീടാക്കാം ......""


ഏതായാലും ഇനി നമുക്ക് മരണം എന്നൊരു പ്രശ്നമില്ലല്ലോ........

 അതുകൊണ്ട് നമ്മൾ അതിനുള്ളിൽ പോയാൽ മരിക്കാൻ ഒന്നും പോകുന്നില്ല 

ബുദ്ധിമാനായ തവള പറഞ്ഞു ......


അങ്ങനെ മുതലയെപ്രകോപിപ്പിച്ച് പ്രകോപിപ്പിച്ച്.... അവർ മുതലയെ ദേഷ്യം പിടിപ്പിച്ചു.......


തവളകളെ എല്ലാത്തിനെയും ദേഷ്യം വന്ന മുതല വിഴുങ്ങി ......

അങ്ങനെ തവളകൾ എല്ലാരും മുതലയുടെ വയറിനുള്ളിലായി ......


വയറിനുള്ളിൽ തവളകൾക്ക് ആദ്യത്തെ ദിവസംആഘോഷമായിരുന്നു ........


പിന്നീട് ഒരു ദിവസം കഴിഞ്ഞു രണ്ടുദിവസം കഴിഞ്ഞു മൂന്നുദിവസം കഴിഞ്ഞു ......


ആഘോഷം എല്ലാം തീർന്നു...... തവളകൾക്ക് ബോറടിക്കാൻ തുടങ്ങി .....


നേരം ഇരുട്ടുന്നതും വെളുക്കുന്നതും ഒന്നും അവർ അറിയുന്നില്ലായിരുന്നു.......


പുറത്തിറങ്ങണമെങ്കിൽ മുതല വിസർജിക്കണം........


മുതലയാണെങ്കിൽ പിന്നീട് ഒന്നും കഴിക്കാതെ കിടന്നുറങ്ങാൻ തുടങ്ങി കാരണം കഴിച്ചില്ലേലും ഇനി പ്രശ്നമൊന്നും ഇല്ലല്ലോ......

ദഹനപ്രക്രിയ നടന്നാൽ അല്ലേ വിസർജനം ഉണ്ടാകൂ......

ദഹനം നടക്കണമെങ്കിൽ തവളകൾ ചാവണം.....


അങ്ങനെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ.... ഭക്ഷണം കഴിക്കാതെ ആയപ്പോൾ മുതലയുടെ വയറ് ചുരുങ്ങി ചുരുങ്ങി വന്നു ........


അതേപോലെതന്നെ തവളകളുടെ ലോകവും ചുരുങ്ങി ചുരുങ്ങി വന്നു .....


അവസാനം തവളകൾക്ക് അനങ്ങാൻ പറ്റാത്ത രീതിയിലായി ..........


വെല്ലുവിളികൾ ഉള്ള ജീവിതത്തിൽ നിന്ന് ഒളിക്കാൻ നോക്കിയ തവളകൾക്ക് ഇതൊരു പാഠമായി......


"""""""വെല്ലുവിളികൾ ഉള്ള ജീവിതമായാലും സ്വാതന്ത്ര്യവും, പുറംലോകവുമാണ് വലുതെന്ന് തവളകൾ മനസ്സിലാക്കി....."""""ഇനിയും ഇത് മനസ്സിലാക്കാത്ത തവളകൾക്കായി ഈ കഥ സമർപ്പിക്കുന്നു""""".

BACK TO LIST