Skip to main content

തിത്തലി ദി പൂമ്പാറ്റ"
വിത്ത് ഫ്രീഡം

ഞാലിയമ്മയ്ക്ക് വിഷുവിന് രണ്ട് ആഘോഷമായിരുന്നു......


        മുറ്റത്ത് ഒരു ഭാഗത്ത് കണിക്കൊന്ന പൂത്തു നിന്നപ്പോൾ ... വീടിനകത്ത് കണിക്കൊന്ന കണക്കെഒരു പെൺകുഞ്ഞ് ഉണ്ടായി......


ഭർത്താവ് മരിച്ച് ആറുമാസം ആകുന്നതേയുള്ളൂ....... ഞാലിയമ്മയ്ക്ക് ആ പെൺകുഞ്ഞ് വലിയൊരു ആശ്വാസമായി തോന്നി.......


അതിനെ തലയിലും നിലത്തും വെക്കാതെ കൊണ്ടുനടന്നു....... 


പക്ഷേ കുഞ്ഞ് പാറിപ്പറക്കുന്ന ഒരു പൂമ്പാറ്റയെ പോലെയായിരുന്നു........


മുട്ടുകുത്താനായപ്പോൾ തന്നെ ആരും കാണാതെ വീട്ടിൽ നിന്ന് മുട്ടിലിഴഞ്ഞ് വരമ്പിലൂടെ വയലിലെത്തി......


വഴിയേ പോകുന്ന ഒരാൾകുട്ടിയെ കണ്ട് അതിനെഎടുത്ത് ഞാലിയമ്മയുടെ അടുത്ത് തിരിച്ചെത്തിച്ചു.....


""വല്ല വെള്ളക്കുഴിയിലും പെട്ടു പോയിരുന്നെങ്കിൽ...... ""

ഞാലിയമ്മ ആകെ സങ്കടപ്പെട്ടു....


പൂമ്പാറ്റയെ പോലെപാറി പറക്കുന്ന അവൾക്ക് ഞാലിയമ്മ """തിത്തലി""" എന്ന്പേരിട്ടു....


തിത്തിലി വലുതായി പക്ഷേ തിത്തലിയുടെ സ്വഭാവത്തിന് വലിയ മാറ്റമൊന്നും വന്നില്ല......


അവൾ നാടു മുഴുവൻ പാറി പറന്നു നടന്നു...... ഞാലിയമ്മയ്ക്ക് ഇത് ഒട്ടും ഇഷ്ടമല്ലായിരുന്നു..


അവർ മകളെ ഉപദേശിച്ചു കൊണ്ടിരുന്നു.....

""നോക്കൂ അടുത്ത വീട്ടിലെ മീരയെ...

. അവൾ വീട്ടിൽ അടങ്ങി നിൽക്കുന്ന പെൺകുട്ടിയാണ് അതുകൊണ്ട് അവൾക്ക് പതിനേഴ് വയസ്സാകുമ്പോഴേക്കും കല്യാണം ആയി......""""


തിത്തലിക്ക് ആ പറഞ്ഞതൊട്ടും ഇഷ്ടപ്പെട്ടില്ല......


"""അന്തിയാകുമ്പോഴേക്കും കള്ളുംകുടിച്ച് അവളെയുംഅവളുടെ കുട്ടികളെയുംചെണ്ട പോലെ അയാൾ തല്ലും.......""


""നേരം വെളുത്താലും കേൾക്കാം ചായ ആവാത്തതിൽ ഉള്ള ലഹള.....""


"""എന്തിനിങ്ങനെ ഒരു ഭർത്താവ് ?""


തിത്തലി ചോദിച്ചു.....


""എന്നാലും കല്യാണം കഴിച്ചാൽ പട്ടിണി ആവില്ലെടീ......""


""തല്ലുകൊണ്ടാലും അവൾക്ക് മൂന്നുനേരം ഭക്ഷണം ലഭിക്കുന്നില്ലേ......""

ഞാലിയമ്മ പറഞ്ഞു.....


""ഭക്ഷണം കൊണ്ടു തന്ന്..... തിന്നെടീ നായിൻറെ മോളെ.... എന്നു പറഞ്ഞാൽ തിന്നാൻ സ്ത്രീ അത്രയും അധപതിച്ചവൾ ആണോ? """

തിത്തലി അമ്മയോട് ചോദിച്ചു...


ഞാലിയമ്മയ്ക്ക് തിത്തലിയുടെ ഭാഷ അത്രയ്ക്ക് പിടിക്കുന്നില്ലായിരുന്നു.....


    """അന്തിവരെ നയിച്ചത് കിട്ടുന്നതിൽ പാതി കള്ളും മോന്തി  വന്നിരുന്ന അച്ഛൻ അസുഖം വന്നു മരിച്ചപ്പോൾ നമ്മൾ പട്ടിണിയായോ......?.""""


""ആരുടെയും തെറി കേൾക്കാതെ ഇത്രയും കൊല്ലം നമ്മൾ ജീവിച്ചില്ലേ? ""


""ഏതോ ഒരാണിന് കാഴ്ചവെക്കാൻ ആണോ അമ്മ എന്നെ വളർത്തുന്നത്?""


തിത്തലി ചോദിച്ചു.....


""""നിയന്ത്രണം വിട്ട് ഞാലിയമ്മ അവളുടെ കരണ കുട്ടിക്ക്ക്കൊന്ന് പൊട്ടിച്ചു....."""


ഞാലിയമ്മയുടെ അടി തിത്തലിയുടെ മുഖത്ത് അല്ലായിരുന്നു കൊണ്ടത്......


 അവളുടെ മനസ്സിലായിരുന്നു......


അവൾ വീടുവിട്ടിറങ്ങി എങ്ങോ പോയി....


തിത്തലിയെയും തേടി ഞാലിയമ്മ നാടുമുഴുവൻ അലഞ്ഞു......


തിത്തലി എവിടെയോ ജോലിയെടുത്ത് ജീവിക്കാൻ തുടങ്ങിയെന്ന് ഞാലിയമ്മ മനസ്സിലാക്കി...... 


ഏകാന്തയായഞാലി യമ്മ ചന്തയിൽ പോയി തനിക്ക് കൂട്ടിന് ഒരു തത്തമ്മയെ വാങ്ങി.....


തത്തമ്മയെ വിൽക്കുന്ന ആൾ തത്തമ്മ നന്നായി സംസാരിക്കുമെന്നും ഞാലി യമ്മയ്ക്ക് തീരെ വിരസത വരില്ലെന്നും പറഞ്ഞു.....


വീട്ടിലെത്തിയ ഞാലിയമ്മ ആ സത്യം തിരിച്ചറിഞ്ഞു.....


തത്തമ്മയ്ക്ക് രണ്ടു വാക്കേപറയാൻ അറിയൂ.......

""തത്തമ്മേ പൂച്ച പൂച്ച.....""

""പേരെന്താണ്...?""


ആ തത്ത ഒരിക്കലും തൻറെ മകൾക്ക് പകരമാവില്ലെന്ന്ഞാലിയമ്മതിരിച്ചറിഞ്ഞു....


സങ്കടം വന്ന ഞാലി അമ്മ ദൈവത്തോട് പ്രാർത്ഥിക്കാൻ തുടങ്ങി.......


 ദൈവം പ്രത്യക്ഷപ്പെട്ടു...... 


ഞാലിയമ്മ ഉണ്ടായ കഥമുഴുവൻ ദൈവത്തിനോട്പറഞ്ഞു .


 തത്തമ്മയ്ക്ക് സ്വയം ബുദ്ധി കൊടുക്കാൻ ഞാലിയമ്മദൈവത്തോട് അപേക്ഷിച്ചു ....അപ്പോൾ അതിന് തൻറെ കൂടെ സംസാരിക്കാമല്ലോ? 


ദൈവം ഞാലിയമ്മയുടെ വാക്ക് കേട്ടു....


തത്തമ്മയ്ക്ക് ദൈവംസ്വയംഭുദ്ധി കൊടുത്തു....


ദൈവം പോയ ഉടനെ തത്തമ്മ സംസാരിക്കാൻ തുടങ്ങി.....


""എന്തിനാ ഞാലിയമ്മേഎന്നെ കൂട്ടിലിട്ടത്.....?""


""തത്ത പിടുത്തക്കാരൻ എന്നെ പിടിച്ചിട്ട് ഒരു മാസമായി.... ""

""ഈ ഒരു മാസം ഞാൻ എന്റെ ഭാര്യയെയും കുട്ടികളെയും കണ്ടിട്ടില്ല.....""

 ""അവർ വിഷമിച്ചിരിക്കുകയാകും .....'"

""എന്നെ തുറന്നു വിട്ടാലും..."""

തത്തമ്മ പറഞ്ഞു.....


"""എൻറെ മകൾ എന്നെ വിട്ടിട്ടു പോയി.....

എൻറെ വിരസത മാറ്റാനാണ് ഞാൻ നിന്നെ കൊണ്ടുവന്നത്....."""

ഞാലിയമ്മ പറഞ്ഞു.


""സ്വന്തം ഇഷ്ടത്തിന് വേണ്ടിയാണ് നിങ്ങൾ എന്നെ കൊണ്ടുവന്നത്..... എന്റേതും ഒരു ജീവനാണെന്ന് നിങ്ങൾ ഓർക്കണം"

""നിങ്ങളുടെ സ്വാർത്ഥത കൂടിയപ്പോഴാണ് നിങ്ങളുടെ മകൾ നിങ്ങളെ വിട്ട് പോയത്.....""

""ഒന്നിന് പകരം ഒന്ന് .......ഹോ......"" തത്തമ്മ പറഞ്ഞു....


""നിങ്ങൾ എന്നെ തുറന്നു വിട്ടാൽ നിങ്ങൾക്ക് പുണ്യം കിട്ടും.....""


തത്തമ്മയുടെ ശല്യം സഹിക്കവയ്യാതായപ്പോൾ ഞാലിയമ്മ തുറന്നു വിടാമെന്ന് ഏറ്റു....


പക്ഷേ ഞാലിയമ്മ ഒരു വ്യവസ്ഥ വച്ചു.....


""ദിവസവും വന്ന് ഒരു മണിക്കൂർ തൻറെ ഒപ്പം സംസാരിച്ചിരിക്കണം.....""

""ഇതെന്റെ ഔദാര്യമാണ് ""

ഞാലിയമ്മ പറഞ്ഞു....


""എൻറെ അനുവാദം ഇല്ലാതെ എന്നെ കൂട്ടിലിട്ട് എന്നെ തുറന്നു വിടുന്നത് നിങ്ങളുടെ ഔദാര്യമോ? ""

തത്തമ്മ ചോദിച്ചു....


വേറെ മാർഗം ഇല്ലാതെ തത്തമ്മ വ്യവസ്ഥകൾ അനുസരിച്ച് സ്വതന്ത്രനായി യാത്രയായി......


അടുത്തദിവസം തത്തമ്മ തന്റെ വാക്കുപാലിക്കാനായി ഞാലിയമ്മയുടെ വീട്ടിലെത്തി.മുറ്റത്തിരുന്ന് ഞാലിയമ്മയോട് സംസാരിക്കാൻ തുടങ്ങി.....


ഈ സമയം അതിലെ വന്ന ഒരു പൂച്ച തത്തമ്മയെ ചാടി പിടിച്ചു......


തത്തമ്മ കരഞ്ഞുകൊണ്ട് പറഞ്ഞു 

...


""ഞാലിയമ്മേ ഞാൻ നിങ്ങളോടുള്ള വാക്ക് പാലിക്കാൻ വേണ്ടിയാണ് വന്നത്..... """"അതിനെന്റെ ജീവൻ കൊടുക്കേണ്ടിയും വന്നു.....""


""കൂട്ടിലടച്ച എന്നെ തുറന്നുവിട്ടത് നിങ്ങളുടെ ഔദാര്യമായി കണക്കാക്കരുത്......."""


""നിങ്ങൾ നൊന്തു പ്രസവിച്ച നിങ്ങളുടെ കുട്ടിയെവരെ കുട്ടിയുടെ അനുവാദം ഇല്ലാതെയാണ് നിങ്ങൾ പ്രസവിച്ചത്......"""


""അത് നിങ്ങടെ ഔദാര്യമായി നിങ്ങൾ കണ്ടു....."'


""നിങ്ങളുടെ മകൾ നിങ്ങളെ വിട്ടു പോയത് അവളെ ഒരു വ്യക്തിയായി കണക്കാക്കാത്തതിനാൽ ആണ്......""


""നിങ്ങൾ അവളെ അടിമയായി കണ്ടു....."'


""പാറിപ്പറന്നഅവളുടെ ചിറകുകൾ ഒടിക്കാൻ ശ്രമിച്ചു...""


""ഓരോ ജീവനും അതിന് തന്നെ അവകാശപ്പെട്ടതാണ്.....""

.. ""അത് മറ്റുള്ളവർക്ക് അവകാശപ്പെട്ടതല്ല......""


""""വാക്കുകൾ കൊണ്ട് കടപ്പാടിൻറെ വരമ്പ് തീർക്കുമ്പോൾഅത് തീരാത്ത കറയായി മാറും......"""


ഞാലി അമ്മയ്ക്ക് തൻറെതെറ്റ് മനസ്സിലായി....


പൂച്ച തത്തമ്മയെയുംകൊണ്ട് ഓടുന്നത് നോക്കിനിൽക്കാനേ ഞാലിയമ്മയ്ക്ക് കഴിഞ്ഞുള്ളൂ........


പൂച്ചയുടെ പിന്നാലെ ഓടി തത്തമ്മയെ രക്ഷിക്കാൻ ഞാലി അമ്മയ്ക്ക് കഴിയില്ലായിരുന്നു......


മറ്റുള്ളവരെ പിടിച്ചു കെട്ടാനുള്ള ത്വരയുമായി നടക്കുന്നവരാണ് ജീവിതത്തിൽ ഏറ്റവും വലിയ ക്രൂരന്മാർ....... അതാരും ആകട്ടെ.....

BACK TO LIST