ഓരോ ദിവസവും ഞാൻ കുറച്ച് അധികം ആൾക്കാരുമായി ഇടപഴകുന്നത് കൊണ്ട് എനിക്ക് ഒരുപാട് സൗഹൃദങ്ങളും അതേപോലെതന്നെ അനുഭവങ്ങളും ഉണ്ടാകുന്നു......
ചിലരുടെ അടുത്ത് ചെല്ലുമ്പോൾ പൊട്ടിച്ചിരികളും, ചിലരുടെ അടുത്ത് ചെല്ലുമ്പോൾ സങ്കടം നിറഞ്ഞ കരച്ചിലും ആണ് ഞാൻ കാണുന്നത്.......
ഹൃദയത്തിൽ സ്പർശിച്ച ചില കാര്യങ്ങളാണ് ഞാൻ കഥയായിട്ട് എഴുതുന്നത്.... അത് വായിച്ചിട്ട് അവർക്കത് വളരെ ഇഷ്ടമാവുകയും..... അതേപോലെ സന്തോഷമാവുകയും ചെയ്യുന്നു എന്ന കാര്യം എനിക്ക് വലിയൊരു പ്രചോദനമാണ്.......
ആദ്യമായിട്ടാണ് ഞാൻ ജെയിംസ് മോൻറെ വീട്ടിലേക്ക് ചെല്ലുന്നത്...... ജെയിംസ് മോന്റെ അപ്പാപ്പൻ കുറെ നാളായി കിടപ്പിലാണ്.....
സംസാരിക്കുകയോ നടക്കുകയോ ഒന്നും ചെയ്യില്ല.....
പക്ഷേ ജെയിംസ് മോന് അപ്പാപ്പനെ ഭയങ്കര ഇഷ്ടമാണ്......
എന്തിന് അവൻ ജോലി കളഞ്ഞു അപ്പാപ്പന്റെ അടുത്ത് തന്നെ നിഴൽ പോലെ മാസങ്ങളെ നിൽക്കുന്നുണ്ടായിരുന്നു.......
തിരിച്ചറിവ് ഉണ്ടായിരുന്നെങ്കിൽ ലോകത്തിൽ ഏറ്റവും കൂടുതൽ സ്നേഹം കിട്ടിക്കൊണ്ടിരിക്കുന്നത് ആ അപ്പാപ്പന് ആണെന്ന് എനിക്ക് കണ്ടപ്പോൾ തോന്നി.......
ജെയിംസ് മോന്റെ അമ്മയുടെ അപ്പൻ ആയിരുന്നു അദ്ദേഹം......
കൃത്യമായ ഇടവേളക്ക് അവൻ അദ്ദേഹത്തെതഴുകിക്കൊണ്ടിരിക്കുകയും , നെറ്റിയിൽ ചുംബിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.......
ഞാൻ ചെന്ന ഉടനെ അവൻ വീട്ടിലെ എല്ലാവരെയും എന്നെ പരിചയപ്പെടുത്തി....
അവൻറെ അമ്മയെയും അച്ഛനെയും അച്ഛൻറെ ചേട്ടനെയും അങ്ങനെ ആ കൂട്ടുകുടുംബത്തിലെ ഓരോ ആൾക്കാരെയും അവൻ പരിചയപ്പെടുത്തി......
പക്ഷേ അപ്പാപ്പനെ മാത്രം പരിചയപ്പെടുത്തിയില്ല....
പിന്നെയാണ് അവൻ എനിക്ക് കാര്യം മനസ്സിലായത്...... എല്ലാരെപ്പറ്റിയും ഒരു വാചകമാണ് അവന്പറയാൻ ഉണ്ടായിരുന്നെങ്കിൽ അപ്പാപ്പനെ പറ്റി ഒരുപാട്കാര്യങ്ങൾപറയാനുണ്ടായിരുന്നു......
അതുകൊണ്ടാണ് അവൻ അപ്പാപ്പനെ പരിചയപ്പെടുത്തുന്നത് അവസാനത്തേക്ക് വച്ചത്......
നമ്മളൊക്കെ പരീക്ഷയ്ക്ക് വലിയ ഉപന്യാസങ്ങൾ അവസാനത്തേക്കു മാറ്റിവെച്ച്നന്നാക്കിഎഴുതുന്നതു
പോലെ......
അവൻ എന്നോട് പറയാൻ തുടങ്ങി...
""ഇതെന്റെ അപ്പാപ്പനാണ്
അപ്പാപ്പന് വയസ്സ് 96 ആയി .......""
""ചിലർ പറയും ദുഷ്ടന്മാരെ പനപോലെ വളർത്തുമെന്ന്...... പക്ഷേ അത് തെറ്റാണ് കേട്ടോ .....""
അവൻ തുടർന്നു......
""എൻറെ അപ്പാപ്പൻ നല്ലൊരു മനുഷ്യനാണ്..... ഏതോ വിവരം കെട്ടവൻ പണ്ടെങ്ങോ എഴുതിയതാണ് ആ വചനങ്ങൾ.....""
""ഇന്നുവരെ എൻറെ അപ്പാപ്പൻ ആരെയും ചീത്ത വിളിച്ചിട്ടില്ല......""
""ഇന്നുവരെ ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ കൊടുക്കാൻ കഴിയുന്നതാണെങ്കിൽ തരില്ല ...എന്നും പറഞ്ഞിട്ടില്ല.......""
""അദ്ദേഹത്തിന് ഒരു വാശിയും ഇല്ല... ആരോടും വിദ്വേഷം വെക്കുന്ന സ്വഭാവുമില്ല.....""
""അവൻ പ്രശസ്തിച്ചു കൊണ്ടേയിരുന്നു.....
അവൻ തുടർന്നു .....
""എൻറെ അപ്പാപ്പൻ ആരെ പറ്റിയും നുണ പറയില്ല.......""
""ആരും നുണ പറയുന്നത് കേൾക്കുകയുമില്ല.......""
""ഒരു നല്ല മനുഷ്യനാണ് എൻറെ അപ്പാപ്പൻ.....""
ഇതെല്ലാം കേട്ട് അപ്പാപ്പന്റെ ഭാര്യ അമ്മാമ്മ അവിടെ പുഞ്ചിരി തൂകി നിൽക്കുന്നുണ്ടായിരുന്നു....... തന്റെ ഭർത്താവിനെ പറ്റി നല്ലത് പറയുന്നത് കേട്ട് അവർ വളരെ സന്തോഷത്തോടെ കൊച്ചുമകനെയുംനോക്കിനിൽക്കുകയായിരുന്നു......
അവൻ തുടർന്നു .....
""പക്ഷേ അമ്മാമ്മ അങ്ങനെയല്ല..... ട്ടോ.... ഇതിൻറെ നേരെ തല തിരിച്ചാണ് അമ്മാമ്മയുടെ സ്വഭാവം......"""
അവിടെ കൂടി നിന്നവർ എല്ലാം തരിച്ചു നിന്നുപോയി...... എല്ലാവരും അമ്മാമ്മയുടെ മുഖത്തേക്ക് ആയിരുന്നു നോക്കുന്നത്............എന്ത് ചെയ്യണമെന്ന്എനിക്ക്അറിയില്ലായിരുന്നു ........""ചിരിക്കണമോ .""....അതോ ""കേട്ടില്ല ""എന്ന് മട്ടിൽ നിൽക്കണമെന്നോ ഞാൻ ആലോചിച്ചു......
ഞാൻ പതുക്കെ അമ്മാമ്മയുടെ മുഖത്തേക്ക് നോക്കി...... അമ്മാമ്മ പ്രത്യേകിച്ച് പാവം ഭേദങ്ങൾ ഒന്നുമില്ലാതെ അവിടെ നിന്നിരുന്നു....
""മോൾ ഒന്നും വിചാരിക്കേണ്ട""
"" ഞങ്ങളുടെ രണ്ടാളെയും നാളുകൾ തമ്മിൽ ചേരില്ല അതുകൊണ്ടാണ് അവൻ അങ്ങനെ പറയുന്നത്....."""
അതും പറഞ്ഞ് അമ്മാമഅവിടെ നിന്നും അടുക്കളയിലേക്ക് നടന്നു.......