പതിവില്ലാതെ രാമേട്ടൻ കേറി വരുന്നത് കണ്ടപ്പോഴേ തോന്നി എന്തോ പ്രശ്നം ഉണ്ടെന്ന്....... ധൃതിയിൽ കയറിവന്ന അദ്ദേഹം അവിടെ ഉണ്ടായിരുന്ന ഒരു കസേരയിൽ ഇരുന്നു.......
സംഭാഷണത്തിന്റെ തുടക്കം കുറിക്കാനായി ഞാൻ ചോദിച്ചു.... ""എന്തൊക്കെയുണ്ട് രാമേട്ടാ?""
വെള്ളം കുടിച്ചു തീർത്തിട്ട് രാമേട്ടൻ പറഞ്ഞു..
"" മോളെ.....
എനിക്ക് ചിലതൊക്കെ മോളോട് പറയാനുണ്ട് അതാണ് തിരക്കൊക്കെ മാറ്റിവെച്ച് ഞാൻ ഇങ്ങോട്ട് വന്നത്......""
ആ നാട്ടിലെ റേഷൻ കട നടത്തുകയായിരുന്നു രാമേട്ടന്റെ ജോലി......
""വത്സലയ്ക്ക് എന്തോ ഒരു ചുറ്റിക്കളി ഉണ്ടെന്നൊരു തോന്നൽ.......
രാമേട്ടന്റെ ഭാര്യയായിരുന്നു വത്സല....ഞാൻ രാമേട്ടനെ അത്ഭുതത്തോടെ നോക്കി .
ഈ വയസ്സുകാലത്തോ?
ഞാൻ ചോദിച്ചു
""ഇപ്പോഴത്തെ കാലത്ത് ഇതിനൊന്നും വയസ്സില്ല മോളെ .....""
രാമേട്ടൻ പറഞ്ഞു
രാമേട്ടൻ തുടർന്നു .......
"" വത്സല മാസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം ഒരു ഓട്ടോറിക്ഷ പിടിച്ച് ദൂരെ മാർക്കറ്റിലേക്ക് പോകാറുണ്ട്.....
എൻറെഒരു സുഹൃത്തിൻറെ ഓട്ടോറിക്ഷക്കാണ് സാധാരണ പോകാറ്.... ""
""പക്ഷേ അവനെ അവിടെ കാത്തുനിർത്തിയിട്ട് അവൾ കുറച്ചു ദൂരം നടന്നിട്ട് മറ്റൊരു ഓട്ടോവിളിച്ച് അവിടെനിന്നും ദൂരെ എങ്ങോട്ടോ പോകുന്നു...... """
""കുറച്ചു കഴിഞ്ഞാൽ അവൾ തിരിച്ചു വരികയും നടന്നുവന്ന് അവൻറെ ഓട്ടോറിക്ഷയിൽ വീണ്ടും കയറി വീട്ടിലേക്ക് എത്തുകയും ചെയ്യുന്നു...... """
""എൻറെ സുഹൃത്തായ ഓട്ടോറിക്ഷക്കാരൻ ഇത് കണ്ടുപിടിച്ചു..... അയാൾ എന്നോട് വന്ന് പറഞ്ഞു "".
""എന്തിനാണ് ഈ ഓട്ടോ മാറി കേറി കളിക്കുന്നത്? ഇതിൽ എന്തോ രഹസ്യം ഇല്ലേ. ""
അയാൾ എന്നോട് ചോദിച്ചു.....
""എന്നിട്ട് നിങ്ങൾ ഇത് വത്സല ചേച്ചിയോട് ചോദിച്ചില്ലേ ? ""
ഞാൻ ചോദിച്ചു .
""ഞാൻ ചോദിച്ചപ്പോൾ അവൾ ഉറക്കെ പൊട്ടിച്ചിരിച്ചു .... ഉത്തരമൊന്നും തന്നില്ല .....""
വീണ്ടുമൊരു ദീർഘനിശ്വാസമിട്ട് അയാൾ നിലത്തേക്ക് നോക്കിയിരുന്നു .....
ലോലഹൃദയനായ അയാൾക്ക് അത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു......
അന്ന് വൈകുന്നേരം ഞാൻ വെറുതെ ചുറ്റി കറങ്ങാൻ എന്ന നിലയിൽ വത്സല ചേച്ചിയുടെ വീട്ടിലേക്ക് പോയി.....
സംഭാഷണത്തിനിടയിൽ ഞാൻ വത്സല ചേച്ചിയോട് ഇതേപ്പറ്റി ചോദിച്ചു.......
പൊട്ടിച്ചിരിയായിരുന്നു ഉത്തരം......
എനിക്ക് ദേഷ്യം വന്നു....
ഞാൻ കർക്കശമായി പറഞ്ഞു...
""ചേച്ചി ഞാൻ ഈ പൊട്ടിച്ചിരി കേൾക്കാൻ അല്ല വന്നത്.... പാവം രാമേട്ടൻ അവിടെ ഹൃദയം പൊട്ടി ഇരിക്കുകയാണ് ....""
""ഈ വയസ്സുകാലത്ത് എനിക്ക് ചുറ്റിക്കളിയോ?""
എന്താടി നീ ഈ പറയുന്നത് ? ""അങ്ങേര് അവിടെ ഹൃദയവും പൊട്ടിച്ച് ഇരുന്നോട്ടെ""..... വത്സല ചേച്ചി പറഞ്ഞു
വത്സല ചേച്ചി പിന്നെയും ചിരിക്കാൻ തുടങ്ങി ...
അവർ തുടർന്നു ......
""ഞാൻ ഈ മുടിയിൽ തേക്കുന്ന ഡൈ മേടിക്കാൻ പോയതാടീ........എനിക്കും ഇല്ലേ ഈ മുടിയൊക്കെ കറുപ്പിച്ച് നടക്കാൻ മോഹം......."""
"" ഞാൻ ഡൈ വാങ്ങുന്ന കാര്യം ആ ഓട്ടോറിക്ഷക്കാരൻ അറിഞ്ഞാൽ അവൻ നാടുമുഴുവൻ അത് ഓട്ടോറിക്ഷയിൽ കയറുന്ന ഓരോരുത്തരോടും പറഞ്ഞുപരത്തും.....""
""അതില്ലാതിരിക്കാൻ ഞാൻ അവനെ അവിടെ നിർത്തി കുറച്ച് അകലേക്ക് പോയി.. എന്നെഅറിയാത്ത ഒരു ഓട്ടോറിക്ഷയിൽ കയറി... അറിയാത്ത ഒരു പ്രദേശത്ത് പോയി ....അറിയാത്ത ഒരു കടയിൽ നിന്നും ഒരു ഡൈ മേടിച്ച് തിരിച്ചുപോന്നു..... അവൻറെ ഓട്ടോയിൽ തന്നെ കയറി തിരിച്ച് വീട്ടിലെത്തി......."""
അപ്പോചേച്ചി എന്തിനാ മാസത്തിൽ രണ്ടുമൂന്നു പ്രാവശ്യം പോകുന്നത്....?
ഞാൻ വീണ്ടും ചോദിച്ചു.....
""ഇപ്പോഴത്തെ ഡൈ അധികം നിൽക്കില്ലടീ......അതുകൊണ്ട് കളർ പോകുന്നതിന് അനുസരിച്ച് തേച്ചുപിടിപ്പിക്കണം..... വീട്ടിൽ സൂക്ഷിച്ചുവെച്ചാൽ എൻറെ കൊച്ചുമോൻ ഇല്ലേ ?അവനത് എങ്ങനെയും തപ്പിപ്പിടിച്ച് എവിടെ കൊണ്ടു വച്ചാലും കണ്ടുപിടിക്കും..... എല്ലാവരെയും കാണിക്കുകയും ചെയ്യും......."""
"""നിനക്കറിയോ ഏറിയ ആൾക്കാരും അറിയാത്ത സ്ഥലത്ത് പോയിട്ട് അറിയാത്ത കടകളിൽനിന്ന് പാത്തും പതുങ്ങി ആണ് ഈ ഡൈ ഒക്കെ വാങ്ങിക്കുക....""
എനിക്കുമില്ലേടീ ആഗ്രഹങ്ങളൊക്കെ...... നിങ്ങളെ പോലെ യൗവനത്തിൽ തന്നെ ജീവിക്കാൻ..........