ഞാനവിടെ എത്തുമ്പോൾ എല്ലാവരും മുൾമുനയിൽ നിൽക്കുകയായിരുന്നു......
ഞാൻ പതുക്കെ ആന്റിയുടെ അടുത്ത് പോയി ""എന്താണ് പ്രശ്നം ?""എന്ന് ചോദിച്ചു.
""എല്ലാം റെഡി ആയപ്പോൾ അപ്പാപ്പൻ വരുന്നില്ല എന്നു പറഞ്ഞു......."" ""അദ്ദേഹത്തിന് വയറുവേദന ആണെന്നാണ് പറയുന്നത്.. ..""
ആൻറി പറഞ്ഞു
അന്ന് അപ്പാപ്പന്റെ 90 ാ മത്തെ പിറന്നാളാണ്.... മക്കളും കൊച്ചു മക്കളും ഒക്കെ പുറത്തെ ടൗണിൽ ഒരു നല്ല ഹോട്ടലിൽ പാർട്ടി ഒരുക്കിയിട്ടുണ്ട്......
അവിടെ ഓരോ മൂലയ്ക്ക് ആയി നിന്ന് ബാക്കിയുള്ളവരെല്ലാം പുതിയ പ്ലാൻ ചർച്ച ചെയ്തു കൊണ്ടിരിക്കുകയായിരുന്നു......
ഞാൻ പതുക്കെ അപ്പാപ്പന്റെ മുറിയിലേക്ക് നടന്നു....
അമ്മാമ്മ അവിടെ ബെഡിൽ കിടപ്പുണ്ടായിരുന്നു.... ആറുമാസമായി അസുഖമായി കിടപ്പിലായിരുന്നു അവർ...... അവർക്ക് ഒന്ന് എണീറ്റ് ഇരിക്കാൻ പോലും കഴിയില്ലായിരുന്നു.... അതുകൊണ്ട്അമ്മാമയെഹോംനേഴ്സിനെ ഏൽപ്പിച്ച് അപ്പാപ്പനെയും കൂട്ടി 90 ാ മത്തെപിറന്നാൾആഘോഷിക്കാൻ എല്ലാവരും ചേർന്ന് പോകാൻ പ്ലാൻ ഇട്ടതായിരുന്നു.......
അപ്പാപ്പൻ മുറിയിൽ വന്നു ഒരു മൂലയ്ക്കുള്ള കസേരയിലിരുന്നു....
പഴയ പ്രീഡിഗ്രിക്കാരിയായ അമ്മാമ്മ ചിരിച്ചുകൊണ്ട് തമാശ മട്ടിൽ ചോദിച്ചു....
""വാട്ട് ഈസ് ദ പ്രോബ്ലം.......?""
അപ്പാപ്പൻ പറഞ്ഞു
""വയറുവേദനയാണെടീ.......""
അമ്മമ്മ വീണ്ടും ചോദിച്ചു....
"" അതല്ല ഞാൻ ചോദിച്ചത് വാട്ട് ഈസ് യുവർ പ്രോബ്ലം?
വർഷങ്ങളായി ഒപ്പം ജീവിച്ച അവർക്കറിയാമായിരുന്നു അപ്പാപ്പന്റെ പ്രശ്നം ആ വയറുവേദനയല്ലെന്ന്.
അപ്പാപ്പൻ പറയുവാൻ തുടങ്ങി ....
""നീയില്ലാതെ ഇന്നുവരെ ഞാൻ ഒരാഘോഷത്തിലും പോയിട്ടില്ല .....""
""നീയില്ലാതെ ഇന്നുവരെ ഞാൻ ഒരു ബിരിയാണി പോലും കഴിച്ചിട്ടില്ല.....""
"" ഒരു ദിവസം പോലും കഴിഞ്ഞിട്ടില്ല......""
""ആ നിന്നെ ഇട്ടേച്ച് ഞാൻ എൻറെ പിറന്നാൾ ആഘോഷിക്കാൻ പോവുകയോ? ""
അമ്മാമ്മയുടെ കണ്ണിൽ കണ്ണുനീർ പൊടിയുന്നത് ഞാൻ കണ്ടു.....
ഈ സമയം ഞാനെന്റെ ഫോണിൻറെ കീബോർഡിൽ സ്പീഡിൽ കുത്തിക്കൊണ്ടിരിക്കുകയായിരുന്നു.....
I want a cake urgently
Write happy birthday Padmanabhan on it.....
എൻറെ ഒരു സുഹൃത്തിന് ആയിരുന്നു ആ മെസ്സേജ്....
ഞാൻ തിരിഞ്ഞുനോക്കുമ്പോൾ അമ്മമ്മയുടെ കണ്ണിൽ നിന്നും കണ്ണുനീർത്തുള്ളികളായി തലയണയിലേക്ക് വീഴുന്നത് ഞാൻ കണ്ടു.......
അതിനിടയിലുംഅമ്മാമ അപ്പാപ്പനെ പ്രണയത്തോടെനോക്കുന്നുണ്ടായിരുന്നു.....
ഏതു വയസ്സിലും പ്രണയമുണ്ടെന്നത് സത്യമാണ്........
അത് പല രൂപത്തിലും ഭാവത്തിലും ആയിരിക്കുമെന്ന് മാത്രം.......