Skip to main content

ഒരു ഒറ്റപ്പെടലിന്റെ
കഥ

"കാർണോരേ..... കാർണോരേ....."

 ഞാൻ ഉറക്കെ വിളിച്ചു.........


 കോളിംഗ്ബെൽ അടിക്കരുത്, കതക് തട്ടരുത്.


ഇത്  കാർണോരുടെ നിയമമായിരുന്നു.... 

കാരണം കാർണോരുടെ ഉറക്കം ആരും ശല്യപ്പെടുത്താൻ പാടില്ലായിരുന്നു...


 ഞാനവിടെ ഒരു നിത്യ സന്ദർശക ആയിരുന്നു....... വാർദ്ധക്യത്തിൽ ഒറ്റയ്ക്ക് ജീവിക്കുന്ന കാർണോരുടെ ഒരേയൊരു വിരുന്നുകാരി....


""ചത്തിട്ടില്ല ........വാതിൽ തുറന്നാണ്കിടക്കുന്നത്.......

 കയറിപ്പോര് ..""


.ഉള്ളിൽ നിന്നൊരു ഗാംഭീര്യമുള്ള ശബ്ദം പുറത്തേക്ക് വന്നു.......   


കാർണവർ  അടുക്കളയിൽ ഓംലെറ്റ് ഉണ്ടാക്കുകയായിരുന്നു... അങ്ങോട്ടാണ് ഞാൻ പോയത്......


"ചത്താൽ ഞാൻ കുറ്റിയിടും എന്നിട്ടേ ചാവുകയുള്ളൂ. അല്ലാത്തപ്പോൾ ഞാൻ തുറന്നിടും ""


കാർണോർ എന്നെ കണ്ടപ്പോൾ ചിരിച്ചുകൊണ്ട് പറഞ്ഞു.......


 "അപ്പോ കാർണോരേ ചത്താൽ ആരും വേണ്ടേ നിങ്ങൾക്ക് ? "


ഞാൻ ചോദിച്ചു........ 


"എന്തിനാ ചത്താൽ എനിക്ക് ആൾക്കാരെ കൂടെ കൊണ്ടോവാനോ? എൻറെ കണക്കിൽ ഒരു നൂറിൽപരം ആൾക്കാർ എനിക്ക് ചുറ്റും ഇവിടെ എൻറെ ബന്ധക്കാരായി ഉണ്ട് . ഇവരെല്ലാം ഞാൻ മരിച്ചാൽ കുറച്ചുദിവസം ലീവ് എടുത്ത് ഇവിടെ വരും എന്നിട്ട് എൻറെ മൂന്നോ, അഞ്ചോ  കഴിഞ്ഞിട്ടേ പോവുകയുള്ളൂ...


അതൊന്നും എനിക്ക് നിർബന്ധമില്ല... പക്ഷേ ഞാൻ ജീവിച്ചിരിക്കുമ്പോൾ ഇവരിൽ കുറച്ച് പേർ  വന്ന് ദിവസവും എന്നോട് ഒന്നോ രണ്ടോ മണിക്കൂർ സംസാരിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു..... 

മതിയായിഈ ഏകാന്ത ജീവിതം".


സന്ദർഭത്തിന്റെ കാഠിന്യം കുറയ്ക്കാനായി ഞാൻ ചോദിച്ചു


" അപ്പോൾ ചത്താൽ ആരാണ് ആരും വന്നില്ലെങ്കിൽ ബാക്കി കർമ്മങ്ങൾ ചെയ്യുക?"


 അപ്പോൾ കാർണോർ ചിരിച്ചുകൊണ്ട് എന്നോട് പറഞ്ഞു....


"കരയാൻ നീയില്ലേ?

  നിനക്ക് മടിയാണെങ്കിൽ യൂട്യൂബിൽ ഒരു കരയുന്ന ഓഡിയോ എടുത്തിട്ട് പ്ലേ ചെയ്താൽ മതി .

.ബാക്കി കർമ്മങ്ങൾ ചെയ്യാൻ പൈസ കൊടുത്താൽ ആരെങ്കിലും ചെയ്തോളും.പൈസ ആരെങ്കിലും കൊടുത്തോളും....." 


ശരിക്കും ഈ കാലത്ത് കാണുന്ന ഏറ്റവും വലിയ ഒരു പ്രശ്നമാണ് വൃദ്ധന്മാരുടെ ഏകാന്ത ജീവിതം..... ഇവരുടെഅടുത്തേക്കുള്ളസന്ദർശനവും..... ഇവർക്ക് കൊടുക്കുന്ന സ്നേഹവും ഒന്നിനും പകരമാവില്ല.....

Back to list