പണ്ട് ഞങ്ങളുടെ തറവാടിന്റെ പേര് ""കോണോത്ത്"" എന്നായിരുന്നു.........
എന്ത് ചെയ്യാനാ......?
പലരും """കോണോത്തിലെ കുട്ടിയാണോ? കോണോത്തിലെ കുട്ടിയാണോ? ""
എന്ന് ഞങ്ങളെ കണ്ടാൽ ചോദിക്കും"""
ഞാനും എൻറെ അനിയത്തിയും ദിവസവും സ്കൂളിൽ നിന്നും വീട്ടിൽ വന്നാൽ ഈ കാരണം കൊണ്ട് കരച്ചിലോട് കരച്ചിലാണ്.......
കാരണം ഞങ്ങൾക്കിതൊക്കെ നാട്ടുകാരും ക്ലാസിലുള്ള കുട്ടികളും തെറിവിളിക്കുന്നതു പോലെയാണ് തോന്നിയത്.......
അച്ഛനോട് ചോദിച്ചാൽ പറയും പണ്ട് നാടുവാഴുന്ന തമ്പുരാൻ അപ്പൂപ്പനോടുള്ള സ്നേഹം കൊണ്ട് ഇട്ടതാണ് ഈ തറവാട്ടുപേരെന്നാണ്.......
പക്ഷേ ആ തമ്പുരാന് ഞങ്ങളുടെ അപ്പൂപ്പനോട് സ്നേഹമല്ല,എന്തോ ദേഷ്യമാണ് ഉണ്ടായിരുന്നത് എന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു .....
അങ്ങനെയാണ് ഒരു ദിവസം കയ്യും കാലും പിടിച്ച് അച്ഛനോട് വീട്ടുപേര് മാറ്റാൻ ഞങ്ങൾ ആവശ്യപ്പെട്ടത്........
അച്ഛൻ അങ്ങനെ പുതിയ വീട്ടുപേര് കണ്ടെത്തി """സദനം""
ഞങ്ങൾക്ക് സന്തോഷമായി .....
വീടിൻറെ മുമ്പിലെ വീട്ടുപേരിൻറെ ബോർഡ് വെക്കുമ്പോൾ അനിയത്തിക്ക് ഒരു നിർബന്ധം ......
"""ഇംഗ്ലീഷിൽ തന്നെ എഴുതി വെക്കണം അച്ഛാ ...."""
""നമ്മളും പുരോഗമിച്ചു എന്ന് നാട്ടുകാർ അറിയട്ടെ ......"""
അങ്ങനെ പഴയ ""കോണോത്ത്"" എന്ന വീട്ടുപേര് മാറ്റി "sadanam"" എന്ന വീട്ടുപേര് എഴുതിയ ബോർഡ് വെച്ചു ....
ബോർഡ് വെച്ചതിനുശേഷം ആദ്യമായി കയറിവന്നത് അമ്മച്ചൻ ആയിരുന്നു......
ഇംഗ്ലീഷ് അത്യാവശ്യം അറിയുന്ന അദ്ദേഹം ഉറക്കെ ബോർഡ് നോക്കി വായിച്ചു ...
""സാധനം """
കേട്ടുനിന്ന അനിയത്തി തലകറങ്ങി വീണു .....
പശയിൽ നിന്നും കയറി പാഷാണത്തിലേക്ക് വീണ അവസ്ഥയായിരുന്നു ഞങ്ങളുടേത്......