Skip to main content

ഡൗൺ എയർ  (ഹാസ്യ കഥ)

പരപരാ വെളുക്കുന്ന നേരത്ത് കോറ കീറുന്ന രീതിയിലുള്ള ഒരു ശബ്ദം കേട്ടാണ് വല്യമ്മ ഉണർന്നത്.......


 അവർക്ക് അത് നിത്യശീലം ആയതിനാൽ ""വൃത്തികെട്ട മനുഷ്യൻ"" എന്ന് ഒരു പ്രാക്ക് പ്രാകിക്കൊണ്ട് അവർ കമ്പിളി പുതപ്പ് തലയ്ക്ക് മുകളിലൂടെ ഇട്ട് വീണ്ടും തിരിഞ്ഞു കിടന്നുറങ്ങാൻ തുടങ്ങി........


വലിയച്ഛന് കീഴവായു എന്നും ഒരു പ്രശ്നമായിരുന്നു........

ശരിക്കും പറഞ്ഞാൽ ആരോഗ്യപ്രദമായ ഒരു കാര്യമാണ് കീഴ് വായു എന്നത് മിക്കവർക്കും അറിയില്ല.....


രണ്ടുദിവസം മുമ്പാണ് എൻറെ ഒരു സുഹൃത്ത് വയറിനുള്ള ശസ്ത്രക്രിയ കഴിഞ്ഞ് ഹോസ്പിറ്റലിൽ നിന്ന് പുറത്തിറങ്ങിയത് ........

അവന് ഡിസ്ചാർജ് ചെയ്യാൻ ഡോക്ടർ പറഞ്ഞ ഡിമാൻഡ് കീഴ് വായു പോയാൽ അപ്പോൾ തന്നെ ഡിസ്ചാർജ് ചെയ്തു തരാം  എന്നായിരുന്നു .........

അന്നാണ് അവൻ തന്റെ കീഴ് വായുവിന്റെ ഗുണം മനസ്സിലാക്കിയത്........


വല്യച്ഛനോട് ഒരു വിഭാഗം ആൾക്കാർക്ക് എതിർപ്പ്  ഈയൊരു കാര്യം കൊണ്ടായിരുന്നു ........


പക്ഷേ അത്അനിയന്ത്രിതമാണെന്ന് അദ്ദേഹത്തിന് മാത്രമേ അറിവുള്ളായിരുന്നു........


 ആലു മേരി ചേച്ചിയുടെ ഭർത്താവ് മരിച്ചപ്പോൾ വലിയച്ഛൻ അവിടെ പോകുകയും അദ്ദേഹം ആലു മേരി ചേച്ചിയുടെ അലമുറയിട്ട കരച്ചിൽ കേട്ട് സങ്കടം സഹിക്കാൻ വയ്യാതെ വിതുമ്പിയപ്പോൾ അറിയാതെ ഒരു കീഴ് വായു അവിടെ സംഭവിച്ചു പോവുകയും ചെയ്തു.....


എന്ത് ചെയ്യാനാണ് ?

അലമുറ ഇട്ടിരുന്ന ആലുമേരി ചേച്ചിക്ക് ചിരി അടക്കാൻ വയ്യാതെയായി........

 അവർ ഉറക്കെ ചിരിക്കാൻ തുടങ്ങി.....


 മരിച്ചു കിടക്കുന്ന ആളെ അപമാനിച്ചു എന്ന് പറഞ്ഞു നാട്ടുകാർ വല്യച്ഛനെ പഞ്ഞിക്കിട്ടു........


ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല .....


ഇതേ ബുദ്ധിമുട്ട് കാരണമാണ് വലിയച്ഛന്റെ അയൽവാസിയായിരുന്ന പ്രവീൺ അവൻറെ പേര് മാറ്റി ഗസറ്റിൽ പബ്ലിഷ് ചെയ്തിട്ട് സദാനന്ദൻ എന്ന് ആക്കിയത് ......


വലിയച്ഛൻറെ കീഴ് വായുവിന്റെ ശബ്ദം കേട്ട് എപ്പോഴും വിളി കേൾക്കാനേ പ്രവീണിന് നേരം ഉണ്ടായിരുന്നുള്ളൂ...


 ഇപ്പോൾ സദാനന്ദൻ എന്ന പ്രവീൺ  കണ്ണാടിയിൽ നോക്കി ""സദാനന്ദാ.... സദാനന്ദാ... ""എന്ന് സ്വയം വിളിച്ച് അതിന് വിളി കേട്ട് , പ്രവീൺ എന്ന് വിളിച്ചാൽ വിളി കേൾക്കുന്ന ശീലം മാറ്റിക്കൊണ്ടിരിക്കുകയാണ്.


ഇടത്തെ ഭാഗത്തുള്ള വീട്ടിലുള്ള പ്രവീണിന് ഇതാണ് സംഭവിച്ചതെങ്കിൽ വലത്തെ ഭാഗത്തുള്ള യശോദാമ്മ ഈ കീഴ് വായു ശബ്ദം കേട്ട് മനം മടുത്തിട്ടാണ് നാടുവിട്ടത്......


പക്ഷേ വലിയച്ഛൻ വിട്ടില്ല ......

അദ്ദേഹം പറഞ്ഞത് തടി കൂടിയപ്പോൾ തന്റെ കീഴ് വായുവിന്റെ ശബ്ദം മാറുകയും അതിൻറെ ഗാംഭീര്യം ന ഷ്ടപ്പെടുകയും ചെയ്തപ്പോൾ  ആരാധികയായ യശോദാമ്മ സങ്കടം സഹിക്കാൻ വയ്യാതെ നാടുവിട്ടതാണെന്നാണ്....


ഇതൊക്കെ വലിയച്ഛന്റെ വലിയ വലിയ പ്രശ്നങ്ങളാണ്.....


ആ പ്രദേശത്തെ കല്യാണത്തിന് വരെ അദ്ദേഹത്തെ ഈ പ്രശ്നം കൊണ്ട്  ആരും ക്ഷണിക്കാതെ ആയി.......


 എനിക്ക് ഇപ്പോൾ ഇവിടെ മറ്റൊരു കാര്യമാണ് ഓർമ്മ വരുന്നത്.....

 കുടുംബത്തിൽ പറഞ്ഞു കേട്ടിട്ടുള്ള ഒരു കഥ....


പണ്ട് വലിയച്ഛന് ഒരു കുഞ്ഞു പിറന്നപ്പോൾ ആകെ സംശയം അത് തന്റേത് തന്നെയാണോ ?എന്ന് .......


അദ്ദേഹം പോലീസ് സ്റ്റേഷനിൽ തന്റെ ഭാര്യക്കെതിരെ കേസ് കൊടുക്കുകയും അവസാനം കേസ് കോടതിയിൽ എത്തുകയും ചെയ്തു .


 കോടതിയിൽ വെച്ച് ആ പിഞ്ചുകുഞ്ഞ് ആകസ്മികമായി  ഒരു വലിയ കീഴ് വായു വിടുകയും , അപ്പോൾ വല്യച്ഛന്റെ ഗുണങ്ങൾ അറിയാവുന്ന അതേ നാട്ടുകാരനായ ജഡ്ജി വല്യച്ഛനോട് ചോദിച്ചത്രേ ......


"""ഇനിയും നിങ്ങൾക്ക് ഈ കാര്യത്തിൽ സംശയമുണ്ടോ ? """എന്ന് ........

BACK TO LIST