""എന്തൊക്കെ ലോകത്ത് മാറിമറിഞ്ഞാലും അധികം മാറിമറിയാത്ത ഒരു കാര്യം സ്ത്രീവിമോചനം തന്നെയാണ്."""
ഇത് അമ്മിണി അമ്മയുടെ വാക്കുകളാണ് .
അമ്മിണിയമ്മയ്ക്ക് ഇപ്പൊ വയസ്സ് എൺപത്തിആറ് ആയി.
അമ്മിണിയമ്മയെ കാരണവർ കല്യാണം കഴിച്ചു കൊണ്ടുവന്നത് ഏകദേശം പന്ത്രണ്ടാമത്തെ വയസ്സിലാണ് .
കാരണവർക്കാണെങ്കിൽ അന്ന് വയസ്സ് ഇരുപത്തിയഞ്ചും .....
കല്യാണത്തിന്റെ എല്ലാ വട്ടങ്ങളും കഴിഞ്ഞപ്പോൾ അമ്മിണിയമ്മയെ കാണാനില്ലായിരുന്നു .....
കാരണം അമ്മിണിയമ്മ അന്ന് കല്യാണത്തിന് വന്ന കുറച്ചു കുട്ടികൾക്കൊപ്പം ചങ്ങാത്തത്തിലായി.
എല്ലാ തിരക്കും കഴിഞ്ഞപ്പോൾ കുട്ടിത്തം മാറാത്ത അമ്മിണിയമ്മ തൻറെ പുതിയ കൂട്ടുകാരോടൊപ്പം കള്ളനും പോലീസും കളിക്കാൻ പോയി ......
ശരിക്കും പറഞ്ഞാൽ അമ്മിണിയമ്മയ്ക്ക് അറിയില്ലായിരുന്നു തൻറെ കല്യാണമാണ് അന്ന് നടന്നതെന്ന് .
അവർ വിചാരിച്ചിരുന്നത് താൻ കുറച്ചുദിവസം എവിടെയോ താമസിക്കാൻ വിരുന്നു വന്നതാണെന്നായിരുന്നു . അമ്മിണിയമ്മയെ കാണാഞ്ഞ് വീട്ടുകാർ അയലത്തെ വീട്ടിലും എല്ലായിടത്തും തിരഞ്ഞു നടന്നു....
കല്യാണം കഴിഞ്ഞ് ആദ്യത്തെ അടി കാരണവരുടെ അടുത്ത് നിന്നും അതിനാണ് അമ്മിണിയമ്മക്ക് കിട്ടിയത് .
അന്ന് രാത്രിയായപ്പോൾ കാരണവരുടെ ഒപ്പം കിടക്കാൻ നിർബന്ധിച്ചപ്പോൾ അമ്മിണിയമ്മ ഞെട്ടിത്തരിച്ചു....
ഒരുവിധം കുടുംബക്കാർ ബാലികയായിരുന്ന അമ്മിണിയമ്മയെ കാരണവരുടെ മുറിയിൽ കയറ്റി വാതിൽ അടച്ചു.
വൈകാതെ കാരണവർ കരവിക്രിയങ്ങൾ തുടങ്ങി. പകൽ സമയത്ത് കളിച്ചതിന്റെ ബാക്കി കള്ളനും പോലീസും കളി അമ്മിണിയമ്മ അന്ന് കിടപ്പുമുറിയിൽ കാരണവരോടൊപ്പ മായിരുന്നുകളിച്ചത് . അവസാനം കാരണവരുടെ കരവലയത്തിൽ അകപ്പെട്ട അമ്മിണിയമ്മപേടിച്ചുവിറച്ച് ഉറക്കെ നിലവിളിച്ചു. വീട്ടുകാർ ഉറക്കത്തിൽ നിന്നും നിലവിളി കേട്ട് ഞെട്ടിഎണീറ്റു. കാരണവരുടെ അമ്മ കാരണവരുടെ കിടപ്പുമുറിയുടെ വാതിലിനു മുട്ടി ...
കാരണവർ ദേഷ്യം കൊണ്ട് അലറുകയായിരുന്നു...... അയാൾ അമ്മിണി അമ്മയുടെകഴുത്തിൽ ഞെക്കിപ്പിടിച്ച് കരണക്കുറ്റിക്ക് രണ്ടെണ്ണം പൊട്ടിച്ചു കൊടുത്തു.....
പന്ത്രണ്ടാമത്തെ വയസ്സിൽ അമ്മിണിയമ്മ ഒരു രാത്രി അനുഭവിച്ചത് ഇതെല്ലാമായിരുന്നു .....
പണ്ടത്തെ ശൈശവ വിവാഹവും അതിനോടൊപ്പമുള്ള സ്ത്രീയുടെ അടിമത്വവും ആണ് ശരിക്കും പറഞ്ഞാൽ ഈ സംഭവത്തിലൂടെ നമുക്ക് കാണാൻ കഴിയുക......
കാരണവർ മരിക്കുന്നത് വരെ അമ്മിണിയമ്മ അയാളുടെ ഒരു അടിമയെ പോലെയായിരുന്നു ജീവിച്ചത്.
കാരണം ആ വീട്ടിലെ ചിട്ടകളും ആചാരങ്ങളും അമ്മിണിയമ്മയെ അങ്ങനെയാണ് ശീലിപ്പിച്ചത്.
ഒന്ന് അവലോകനം നടത്തിയാൽ നമുക്ക് മനസ്സിലാക്കാം അന്നത്തെ കാലത്ത് വിവാഹം കഴിക്കുന്ന സ്ത്രീയ്ക്ക് പുരുഷനെക്കാൾ പത്ത് വയസ്സ് തന്നെയെങ്കിലും കുറയണമെന്നായിരുന്നു കാരണവന്മാർ പറയുക.
എന്നാലേ സ്ത്രീയ്ക്ക് പുരുഷനോട് ബഹുമാനം ഉണ്ടാകൂ......
അതേപോലെതന്നെ സ്ത്രീക്ക് കുറഞ്ഞ വയസ്സാണെങ്കിലേ ഭർത്താവിൻറെ വാർദ്ധക്യകാലത്ത് വയ്യാതാകുമ്പോൾ അവൾക്ക് അയാളെ ശുശ്രൂഷിക്കാൻ കഴിയുകയുള്ളൂ.....
അപ്പോൾ ചോദിക്കട്ടെ , സ്ത്രീക്ക് വയസ്സായാലോ...? അവരെ ആര് നോക്കും?
അതൊന്നും കണക്കിൽ ഉള്ള കാര്യങ്ങൾ അല്ല ....
ശരിക്ക് സ്ത്രീപുരുഷസമത്വം വരികയാണെങ്കിൽ അതിൽ ഏറ്റവും കൂടുതൽ മെച്ചപ്പെടുന്നത് പുരുഷൻ തന്നെയായിരിക്കും.
കാരണം പുരുഷന് അവൻറെ ഒരുപാട് ഭാരങ്ങൾ താഴെയിറക്കാൻ കഴിയും .....
ആത്മാഭിമാനത്തിനു വേണ്ടി കുടുംബത്തിലെ സ്ത്രീകളെ ജോലിക്ക് വിടാതെ സ്വയം ജോലിക്ക് പോയി കാശുണ്ടാക്കി വീട് പോറ്റുന്ന കുറേ പുരുഷന്മാർ ഉണ്ട്.
സ്ത്രീകളെക്കാളും കൂടുതൽ സ്ത്രീ സമത്വം വരുമ്പോൾ ഇത്തരക്കാരുടെ വിമോചനവും കൂടിയാണ് നടക്കുക.....