""കൈ നോക്കാൻ ഉണ്ടോ ""...
""കൈ നോക്കാൻ ഉണ്ടോ ""....
ശബ്ദം കേട്ട് ഞാൻ പുറത്തേക്ക് നോക്കി
ഒരു തമിഴത്തി ഒരു മുഷിഞ്ഞ സഞ്ചിയും തൂക്കി മുറ്റത്ത് നിൽപ്പുണ്ടായിരുന്നു ....
തമിഴ് കലർന്ന മലയാളത്തിൽ അവർ ""കൈ നോക്കുവാൻ ഉണ്ടോ...."""
എന്ന് ഉറക്കെ ചോദിച്ചു ......
ഞാൻ മുകളിലെ മുറിയിൽ നിന്നും ജനലിലൂടെ വേണ്ട എന്ന് കൈ കാണിച്ചു ....
ഇതിനിടയിൽ അവരുടെ ശബ്ദം കേട്ട് അടുത്ത വീട്ടിലെ മായ ചേച്ചി അവരെ കൈകൊട്ടി വിളിച്ചു ......
ഞാനും ഓർത്തു....
"" മായ ചേച്ചിക്ക് ഇതെന്തിൻറെ കേടാ? ""
കഴിഞ്ഞ ആഴ്ച തൊട്ട് അവരുടെ പ്രൈവസി പോയി എന്ന സങ്കടം പറഞ്ഞിട്ട് ഇന്നലെ പോയിട്ടേ ഉള്ളൂ .""
മായ ചേച്ചിയുടെ വീട്ടിലെ തുണികൾ എല്ലാം എലികൾ കരണ്ട് മുറിക്കുന്നു .
മായ ചേച്ചിയുടെ വീട്ടിൽ നിന്നും കൊടുത്തയച്ച പ്ലേറ്റുകൾ അടുക്കളയിൽ നിന്നും കാണാതാകുന്നു..
അങ്ങനെ പലവിധം പ്രശ്നങ്ങൾ ....
തുണികൾ കരണ്ട് മുറിച്ചത് മരുമകൾ ആണെന്ന് അമ്മായിയമ്മയും അമ്മായിയമ്മയാണെന്ന് മരുമകളും വാദിച്ചു .....
അവസാനം തർക്കം തീർക്കുവാനും വീട്ടിൽ സമാധാനം പുനസ്ഥാപിക്കുവാനും തങ്കൻ ചേട്ടൻ പണിക്കരെ വിളിച്ചുവരുത്തി .
പണിക്കൻമാർ ആണല്ലോ മിക്ക വീട്ടിലെ പ്രശ്നങ്ങളും എന്തുകൊണ്ടാണെന്ന് കണ്ടുപിടിക്കുന്നത് ......
ആ ആചാരം പണ്ടും ഇന്നും അങ്ങനെ തന്നെ നില നിൽക്കുന്നു .....
ഉടനെ പണിക്കർ കണ്ടുപിടിച്ചു ......
ജനല് വെക്കേണ്ടിടത്ത് ജനൽ വെച്ചില്ല ....
മായ ചേച്ചിയുടെ റൂമിന്റെ ജനൽ തെക്കോട്ടാണ് അത് വേണ്ടത്
വടക്കോട്ട് ആണത്രേ......
അതാണ് അത്രേ ദോഷത്തിന് കാരണം....
ജനൽ കുത്തിപ്പൊളിച്ച് വടക്കോട്ട് വച്ചാലോ അത് നേരെ ഡൈനിങ് ഹാളിലേക്ക് ആകും ......
അവസാനം അമ്മായിയമ്മയും മരുമകളും തമ്മിൽ ജനൽ മാറ്റുന്നതിനെ പറ്റിയുള്ള കാര്യത്തിൽ തർക്കം തുടങ്ങി .അത് യുദ്ധത്തിലേക്കും നീങ്ങി..
അവസാനം പണിക്കർ തന്നെ അതിനുള്ള പ്രതിവിധിയും കണ്ടുപിടിച്ചു ....
ജനലിനു പകരം സൂത്രതുള ആകാം....
പക്ഷേ ആ സൂത്ര തുളയിലൂടെ മുറ്റത്തുനിന്ന് ഡൈനിങ് ഹാളിന്റെ ജനലിലൂടെ നോക്കിയാൽ മുറിയുടെ ഉള്ളിൽ കാണണം.
അങ്ങനെയാണെങ്കിൽ ദോഷവുംതീരും യുദ്ധവും തീരും......
ഒരു ഇഷ്ടികയുടെ വലിപ്പത്തിൽ അവസാനം തുളയിടാൻ തീരുമാനമായി ....
അന്നത്തോടെ മായ ചേച്ചിയുടെ പ്രൈവസിയും പോയി ......
തുളയിട്ടതോ ഒരാളുടെ തോളിന്റെ ഉയരത്തിലും .......
മായ ചേച്ചിയുടെ അമ്മായിയമ്മ ഇപ്പോൾ തൻറെ മകനെ ഉറക്കം എണീപ്പിക്കാനും രാത്രി ഉറങ്ങിയോ എന്ന് നോക്കാനും ചോറ് വേണമോ എന്ന് ചോദിക്കാനും, ആരെങ്കിലും പുറത്തുനിന്ന് വന്നാൽ മകനെ അറിയിക്കാനുമെല്ലാം ആ ഒരു സൂത്രതുളയാണ് ഉപയോഗിക്കുന്നത് ......
പ്രത്യേകിച്ച് സൂത്രതുള വന്നതിനുശേഷം അമ്മയ്ക്ക് മകനോടുള്ള സ്നേഹം കൂടിയതുപോലെ മായ ചേച്ചിക്ക് തോന്നി......
പണിക്കർ പോകുമ്പോൾ അമ്മായിയമ്മ ആയിരം രൂപയാണ് കൊടുത്തത് ....
പലവിധം അഡാപ്റ്റേഷനുകൾ മായ ചേച്ചിയും ഭർത്താവും ചെയ്തു നോക്കി .....
കട്ടിലിൽ കിടക്കാതെ നിലത്ത് കിടന്ന് നോക്കുക വരെ ചെയ്തു ....
സൂത്ര തുളയുടെ ബ്ലൈൻഡ് സ്പോട്ട് തപ്പി നടക്കുകയായിരുന്നു ചില രാത്രികളിൽ ഭാര്യയും ഭർത്താവും......
ഒരളവിന് ആ മുറി മുഴുവൻ ആസൂത്രതുളയിലൂടെ കാണാമായിരുന്നു ....
ഒരു അന്ധവിശ്വാസം കാരണം മായ ചേച്ചിയുടെ ജീവിതം പോയ മട്ടിലാണ്.
ഇനിയും ഒരാഴ്ച്ചക്കുള്ളിൽ ആ തുളയ്ക്കൊരു തീരുമാനം ഉണ്ടായില്ലെങ്കിൽ തങ്കൻ ചേട്ടനെ ഡൈവേഴ്സ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അവർ.
മനുഷ്യൻ എത്ര പുരോഗമിച്ചാലും അന്ധവിശ്വാസം അന്ധവിശ്വാസം തന്നെ.........