Skip to main content

ആത്മദർശനം

"""ദൈവങ്ങളേ.....

നിങ്ങളെക്കാൾ മഹത്തായി മറ്റൊന്നില്ല....""""


നിങ്ങൾ പഠിപ്പിക്കുന്നതും കാണിച്ചുതരുന്നതും കൃത്യമായി മനുഷ്യൻ അനുവർത്തിക്കുകയാണെങ്കിൽ ലോകം എത്ര സുന്ദരം.......


ബുദ്ധി കൂടിയവരെ ഭ്രാന്തൻ എന്ന് വിളിക്കുന്നത് പതിവാണ്......

അത് അവരുടെ വീക്ഷണങ്ങളോട് സാധാരണ ബുദ്ധിയിൽ ജീവിച്ചു പോകുന്ന ജനങ്ങൾക്ക് അസൂയ പൂണ്ടിട്ടാണോ? 


                     രണ്ടു പുസ്തകങ്ങൾ അയാളുടെ കയ്യിൽ ഉണ്ടായിരുന്നു...... വേറെ സ്വത്തുക്കൾ ഒന്നും തന്നെ അയാൾക്കില്ലായിരുന്നു ......


അയാൾ ഉറങ്ങുമ്പോൾ ആ രണ്ടു പുസ്തകങ്ങളുംഅയാളുടെ തലയ്ക്ക് രണ്ട് ഭാഗത്തും വെച്ച് ഉറങ്ങുമായിരുന്നു.....


 പക്ഷേ ഓരോ ദിവസവും അതിൽ  ഒരു  പുസ്തകം മാത്രമായിരുന്നു അയാൾ തുറന്നു വായിക്കുക .....


അലഞ്ഞുതിരിഞ്ഞ അയാൾ അയാളെ പറ്റിയുള്ള നല്ല കാര്യങ്ങളും അയാൾ ചെയ്തിരുന്ന നല്ല കാര്യങ്ങളും അയാളുടെ കയ്യിലുള്ള ഒരു പുസ്തകത്തിൽ എഴുതിയിരുന്നു .


അയാൾ ചെയ്ത ദുഷ്ടതകളും നീചകൃത്യങ്ങളും ആയിരുന്നു രണ്ടാമത്തെ പുസ്തകത്തിൽ .


നേരം വെളുത്താൽ ആദ്യംഅയാൾ കണ്ണാടിയിൽ അയാളുടെ പ്രതിബിംബം നോക്കി പ്രാർത്ഥിച്ചിരുന്നു ....


കുറച്ചുനേരം അതിൽ ഒരു പുസ്തകം എടുത്തു വായിച്ചിരുന്നു ........

 അത് അയാൾ അയാളുടെ നല്ല കൃത്യങ്ങൾ എഴുതിയിരുന്ന പുസ്തകം ആയിരുന്നു.....


ഉറക്കെ ചിരിച്ചുകൊണ്ട് അയാൾ പറയുമായിരുന്നു.....

 """ദൈവത്തെക്കാൾ എത്ര മഹാനാണ് ഞാൻ......."""

 അന്ന് മുഴുവൻ അയാൾ സന്തോഷവാനായിരുന്നു ......


ചിലപ്പോൾ അയാൾ തൻറെ കയ്യിലുള്ള രണ്ടാമത്തെ പുസ്തകം എടുത്തു വായിച്ചിരുന്നു ...... അത് വായിക്കുമ്പോൾ

പശ്ചാത്താപം കൊണ്ട് അയാളുടെ കണ്ണുകളിലൂടെ കണ്ണുനീർ താഴോട്ട് ഊർന്നിറങ്ങി വീഴുമായിരുന്നു .....

......


ഒരിക്കൽ അയാൾ അലറി കൊണ്ട് പറയുന്നത് കേട്ടു .........

"""ദൈവങ്ങളേ....നിങ്ങളെല്ലാവരും ഒരിക്കൽ മനുഷ്യരായിരുന്നു  ഇതുപോലെ നിങ്ങൾക്കും രണ്ടു പുസ്തകം ഉണ്ടായിരുന്നു ......""


"""അതിൽ ഒരു പുസ്തകം മാത്രമേ നിങ്ങൾ മറ്റുള്ള മനുഷ്യരെ കാണിച്ചിട്ടുള്ളൂ.......""


""""നിങ്ങൾ നല്ലത് ചെയ്തു നല്ലവരായി ജീവിച്ച കാര്യങ്ങൾ എഴുതിയിരുന്ന പുസ്തകങ്ങൾ മാത്രം.........""""""


""നിങ്ങൾ നിങ്ങളുടെ നീചകൃത്യങ്ങൾ എഴുതിയ പുസ്തകങ്ങൾ അവരെ കാണിച്ചില്ല....."""


"""അതുകൊണ്ടാണ് നിങ്ങൾ ദൈവങ്ങൾ ആയതും......"""


""കണ്ണാടിയിൽ നോക്കി ഞാൻ എന്നോട് തന്നെ പ്രാർത്ഥിച്ച്  എന്നെ തന്നെ നന്നാക്കാൻ നോക്കുന്നു .......""


""കാരണം""


"""എനിക്കേ എന്നെ നന്നാക്കാൻ കഴിയൂ എന്ന് എനിക്ക് തന്നെ നന്നായി ബോധ്യമുള്ളതു കൊണ്ട്........."""

BACK TO LIST