"ചേച്ചി എൻറെ കഥ ഫേസ്ബുക്കിൽ എഴുതണം.... എന്നാലേ മറ്റുള്ളവർക്കും ഇതൊരു പാഠമാവുകയുള്ളൂ....."
ഇങ്ങനെ അവൾ പറഞ്ഞതുകൊണ്ട് മാത്രമാണ് ഞാൻ ഈ കഥ എഴുതാൻ തീരുമാനിച്ചത്.
സ്വന്തം വീട് വിട്ട് മറ്റൊരു വീട്ടിൽ ഹോംനേഴ്സ്സായി ജോലി നോക്കിയതിനായിരുന്നു അവളുടെ അമ്മ ഉപദേശിച്ചു നന്നാക്കുന്നതിനായി അവളെ എൻറെ അടുത്തേക്ക് കൊണ്ടുവന്നത്.
എഞ്ചിനീയറിങ് ബിരുദധാരയായ അവൾക്ക് ബാംഗ്ലൂരിൽ നല്ലൊരു ജോലി ഉണ്ടായിരിക്കുമ്പോഴാണ് അവൾ ഒരു മാസത്തെ ലീവ് എടുത്തിട്ട് ഒരു വീട്ടിൽ ഹോംനേഴ്സ് ആയി ഒരു വൃദ്ധനെ നോക്കാൻ പോയത്......
അവൾ പറയാൻ തുടങ്ങി......
"ചേച്ചി ഞാൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു അധ്യാപകൻ എന്നെ ഒരുപാട് പീഡിപ്പിക്കുമായിരുന്നു..... ചീത്ത കുട്ടിയായി മുദ്രകുത്തപ്പെടും എന്നതുകൊണ്ട് എനിക്കത് ആരോടും പറയാനും പറ്റില്ല......
അന്ന് തൊട്ട് എൻറെ ഉറക്കം വരെ പോയി തുടങ്ങി..... ഒരുപാട് നാൾ അയാൾ കാരണം ഡിപ്രഷൻ ഉള്ള മരുന്നുകൾ ഞാൻ കഴിച്ചിരുന്നു....
പക്ഷേ എൻറെ പ്രശ്നം ഞാൻ ഇപ്പോഴാണ് തീർത്തത്....""
"". ഈയിടക്ക് എന്റെ കൂട്ടുകാരികൾ പറഞ്ഞാണ് അറിയുന്നത് ആ മാഷ് കാല് പൊട്ടി കിടപ്പിലാണെന്ന്...... അന്വേഷിച്ചപ്പോൾ അയാളുടെ വീട്ടുകാർ അയാളെ നോക്കാനായി ഒരു ഹോംനേഴ്സിനെ തേടുന്നതായി ഞാൻ അറിഞ്ഞു..... ഞാനൊരു മാസത്തെ ലീവെടുത്ത് ഹോംനേഴ്സ് ആയി അയാളെ നോക്കാൻ പോയി.... ആദ്യം ഞാൻ അയാളോട് മാത്രം എന്നെ സ്വയം പരിചയപ്പെടുത്തുകയാണ് ചെയ്തത്.....""
"" എല്ലാം കേട്ടപ്പോൾ അയാൾ പേടിച്ച്ഞെട്ടി വിറക്കുകയായിരുന്നു..... അയാൾക്ക് എന്നെ അവിടെ നിന്നും എന്നെ പിരിച്ചുവിടാനോ എനിക്ക് എതിരെ ഒന്നും പറയാനോ കഴിയില്ലായിരുന്നു....
കാരണം ഞാൻ അത്രക്ക് അയാളെ ബ്ലാക്ക് മെയിൽ ചെയ്തിരുന്നു......
ഒരു ഭാഗത്ത് കുട്ടികളും കൊച്ചുമക്കളും അയാളുടെ അഭിമാനവും മറുഭാഗത്ത് ഞാനും.".
"എന്നിട്ട് .".....
ഞാൻ അവളോട് ചോദിച്ചു.....
" ഒരു മാസം എനിക്ക് തൃപ്തി വരുവോളം ഞാൻ അയാളെ ആ കിടക്കയിൽ ഇട്ട് നരകിപ്പിച്ചു...... "
"ഇപ്പോൾ എനിക്ക് നന്നായി ഉറങ്ങാൻ പറ്റുന്നുണ്ട്.......".
അവൾ ഒരു നെടുവീർപ്പിട്ടു. കൂടുതലായി അവളോട് എനിക്കൊന്നും ചോദിക്കാൻ തോന്നിയില്ല.......
അവൾ പോകാനായി എണീറ്റു....... വാതിൽക്കൽ എത്തിയപ്പോൾ തിരിഞ്ഞുനിന്ന് അവൾ എന്നോട് പറഞ്ഞു.
" അമ്മയോട് ഞാൻ ഇനി ഒരിക്കലും നാടുവിട്ട് പോകില്ല എന്ന് പറയണം........"